മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രഥമ യൂറോപ്പ്- യുകെ കണ്‍വന്‍ഷന്‍ റോമില്‍

Malankara Syrian Catholic Church Europe UK Convention Rome

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് – യുകെ കണ്‍വന്‍ഷന്‍ ജൂണ്‍ 13 മുതല്‍ 15 വരെ റോമില്‍ നടക്കും. ‘വിശ്വാസത്തിലും സ്‌നേഹത്തിലും ഒന്നായി’ (United in Faith and Love) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. സമ്മേള നത്തിന്റെ ലോഗോയും പോസ്റ്ററും സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. 

കണ്‍വന്‍ഷനില്‍ പങ്കുചേരുന്ന യുകെ, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, അയര്‍ലന്‍ഡ്, മാള്‍ട്ട, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ഇടവകകളിലും പ്രകാശന ചടങ്ങുകള്‍ നടന്നു.

യൂറോപ്പ്-യു.കെയുടെ അപ്പസ്‌തോലിക് വിസിറ്റര്‍ ബിഷപ് ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് യു.കെയിലും, കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തില്‍ റോമിലും പ്രകാശനത്തിന് നേതൃത്വം നല്‍കി. 

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, സഭയിലെ മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, ആത്മീയ പ്രതിനിധികള്‍ തുടങ്ങിയവരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. കണ്‍വന്‍ഷന്‍ നടത്തിപ്പിനായി ബിഷപ് ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ ചെയര്‍മാനും, മോണ്‍. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്ററുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Related Articles
KCBC seeks resolution of FCRA concerns

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ പരിഹരിക്കണം: കെസിബിസി

കൊച്ചി: എഫ്‌സിആര്‍എ ചട്ട ഭേദഗതിയിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെസിബിസി പ്രസിഡന്റ്ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  2011ലെ എഫ്‌സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍, വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനി യോഗത്തില്‍ സുതാര്യതയും കൃത്യതയും

Read More »
Cardinal Cleemis Episcopal SilverJubilee

കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം മെയ് 2ന്

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ ചീഫ് പേട്രണുമായ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോ ഷം മെയ് രണ്ടിന് തിരുവല്ലയില്‍ നടക്കും.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.