മിഷൻ രംഗത്തെ പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയരായ ഫാ. ഫ്രാൻസിസ് എലുവത്തിങ്കലും, ഫാ. രാജേഷ് എം.സി.ബി.എസും സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന് പുതിയ ദിശാബോധം നൽകുന്നു. ഇവരുടെ പ്രേഷിത തീക്ഷ്ണത ഒരേ ലക്ഷ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്: ‘ക്രിസ്തുസ്നേഹം സകലരിലും എത്തിക്കുക’. ദിവ്യകാരുണ്യത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് സ്നേഹത്തിന്‍റെ വാഹകരാകാൻ ഇവർ വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു.

