ജി.ജി.എം മിഷൻ സംഗമത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച പ്രത്യേക സംഗമം ശ്രദ്ധേയമായി. പാരമ്പരാഗത സാദ്രി നൃത്തത്തിന്റെയും പാട്ടിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് പിന്നാലെ, ഗ്വാളിയർ ബിഷപ്പ് മാർ ജോസഫ് തൈക്കാട്ടിൽ ഹിന്ദിയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികൾ തങ്ങളുടെ തനത് സംസ്കാരവും വിശ്വാസവും പങ്കുവെച്ച ചടങ്ങ് മിഷൻ സംഗമത്തിന് വേറിട്ടൊരു അനുഭവമായി മാറി.

ഫിയാത്ത് മിഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ
ഫിയാത്ത് മിഷനും ജിജിഎമ്മും സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു: മാർ ചാക്കോ തോട്ടുമാരിക്കൽ (ഇൻഡോർ മുൻ ബിഷപ്പ്).
