സിസിബിഐ ദേശീയ  സിനഡല്‍ അസംബ്ലി ബംഗളൂരുവില്‍

CCBI National Synodal Assembly Bangalore

ബംഗളൂരു: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) സംഘടിപ്പിക്കുന്ന ദേശീയ സിനഡല്‍ അസംബ്ലി മെയ് ഒന്നു മുതല്‍ മൂന്നു വരെ ബംഗളൂരുവില്‍ നടക്കും. 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച ആഗോള സിനഡ് പ്രക്രിയയുടെ ഭാഗമായാണ് സംഗമം നടത്തു ന്നത്.

സഭയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 220 പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. 2 കര്‍ദിനാള്‍മാര്‍, 25 ബിഷപ്പുമാര്‍, 66 വൈദികര്‍, 20 സന്യാസിനികള്‍ എന്നിവര്‍ക്ക് പുറമെ 49 വനിതാ പ്രതിനിധികളും 43 അല്മായ പ്രതിനിധികളും 15 യുവജന പ്രതിനിധികളും ഇതില്‍ ഉള്‍പ്പെടുന്നു. ആകെയുള്ള 220 പ്രതിനിധികളില്‍ 107 പേരും അല്മായരാണ്. 

മതാന്തര സംവാദവും സമാധാന സ്ഥാപനവും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉള്‍ച്ചേര്‍ക്കല്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പരിസ്ഥിതി സംരക്ഷണവും, കുട്ടികളുടെയും യുവാക്കളുടെയും ഒപ്പം സഞ്ചരിക്കുക എന്നീ നാല് മേഖലകളില്‍ അസംബ്ലി ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തും.

2024-ല്‍ പ്രസിദ്ധീകരിച്ച ‘മിഷന്‍ 2033’ പാസ്റ്ററല്‍ പ്ലാനും 2025-ലെ ഭുവനേശ്വര്‍ പ്ലീനറി അസംബ്ലിയുടെ തീരുമാനങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ചകള്‍. അസംബ്ലിയിലെ കണ്ടെത്തലുകള്‍ സെപ്റ്റംബറില്‍ നടക്കുന്ന മീറ്റിംഗില്‍ വീണ്ടും ചര്‍ച്ച ചെയ്യും. തുടര്‍ന്ന്, 2027 ജനുവരിയില്‍ തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ നടക്കുന്ന 38-ാമത് സിസിബിഐ പ്ലീനറി അസംബ്ലിയില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളും.

Related Articles
Archbishop Emeritus Prakash Mallavarapu passes away

ആര്‍ച്ചുബിഷപ് എമരിറ്റസ് പ്രകാശ് മല്ലവരപ്പു അന്തരിച്ചു

വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): വിശാഖപട്ടണം അതിരൂപത മുന്‍ ആര്‍ച്ചുബിഷപ് പ്രകാശ് മല്ലവരപ്പു (77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ ത്തുടര്‍ന്ന് വിശാഖപട്ടണത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സിസിബിഐ ജനറല്‍ സെക്രട്ടറി, സിബിസിഐ ഡോക്ട്രിനല്‍ കമ്മീഷന്‍

Read More »
Latin Bishops Conference key appointments laity women leadership

നിര്‍ണായക നിയമനങ്ങളുമായി ലത്തീന്‍ മെത്രാന്‍സമിതി  ; നേതൃസ്ഥാനങ്ങളിലേക്ക് അല്മായരും സ്ത്രീകളും

ന്യൂഡല്‍ഹി: സഭയുടെ പ്രവര്‍ത്തനങ്ങളിലും നേതൃസ്ഥാനങ്ങളിലും അല്മായരുടെയും സ്ത്രീകളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ  ഭാഗമായി ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) നിര്‍ണായകമായ നിയമനങ്ങള്‍ നടത്തി. രണ്ട് അല്മായരെയും രണ്ട് സന്യാസിനികളെയും സഭയുടെ ദേശീയ ഭാരവാഹികളായി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.