ഫ്രാന്‍സിസ് പാപ്പയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം ഇന്ന്

Pope Francis first death anniversary today remembrance

വത്തിക്കാന്‍ സിറ്റി:‘കാരുണ്യത്തിന്റെ പാപ്പ’ നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം.  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം ഇന്ന് (ഏപ്രില്‍ 21) വത്തിക്കാനില്‍ ഭക്തിനിര്‍ഭരമായി ആചരിക്കും. 2025 ഏപ്രില്‍ 21-ന് സാന്താ മാര്‍ത്തയില്‍ വെച്ചായിരുന്നു പാപ്പയുടെ അന്ത്യം.

പാപ്പയുടെ കബറിടം സ്ഥിതി ചെയ്യുന്ന  സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് പോളിന്‍ ചാപ്പലില്‍ നടക്കുന്ന ജപമാല പ്രാര്‍ത്ഥനയോടെ അനുസ്മരണ ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഔദ്യോഗിക യാത്രകള്‍ക്ക് മുന്‍പും ശേഷവും നൂറിലധികം തവണ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്ന ഇടമാണിത്.  ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ‘സാലുസ് പോപ്പുലി റൊമാനി’ എന്ന മറിയത്തിന്റെ ചിത്രത്തോടുള്ള സവിശേഷമായ ഭക്തിയെ ആദരിച്ചുകൊണ്ട് ചാപ്പലില്‍ ഒരു വെങ്കല ഫലകം സ്ഥാപിക്കും. ‘126 തവണ ഇവിടെ പ്രാര്‍ത്ഥനയില്‍ മുഴുകിയ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഇഷ്ടപ്രകാരം ഇവിടെ വിശ്രമിക്കുന്നു’ എന്ന് ലത്തീന്‍ ഭാഷയില്‍ എഴുതിയിരിക്കുന്ന ഫലകമാണ് ഇത്.

വൈകുന്നേരം 6 മണിക്ക് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍, നിലവില്‍ ആഫ്രിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ലിയോ പതിനാലാമന്‍ പാപ്പയുടെസന്ദേശം വായിക്കും. തുടര്‍ന്ന് കബറിടത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തും.

ഫ്രാന്‍സിസ് പാപ്പയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ ന്യൂസ് 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്ററിയും പുറത്തിറക്കും. പാപ്പയുടെ ഭരണകാലത്തെ പ്രധാന നിമിഷങ്ങളും ലാളിത്യം നിറഞ്ഞ ഇടപെടലുകളും കോര്‍ത്തിണക്കിയുള്ള ഡോക്യുമെന്ററി ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ ലഭ്യമാകും. രാത്രി എട്ടിന് ദെല്ലകൊണ്‍ചിലിയാസിയൊനെ  ഓഡിറ്റോറിയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള പ്രത്യേക സംഗീതപരിപാടിയും ഒരുക്കിയിട്ടുണ്ട്.

Related Articles
KCBC delegation meets Kerala Chief Minister

കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു

കൊച്ചി: കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി വി. ഡി സതീശനെ സന്ദര്‍ശിച്ചു. പുതിയ മന്ത്രിസഭക്ക് ആശംസകള്‍ അര്‍പ്പിച്ച പ്രതിനിധി സംഘം, സമൂഹവും സഭയും അഭിമുഖീകരിക്കുന്ന

Read More »
Pope appoints new bishop in China

ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനവും ബെയ്ജിംഗും തമ്മില്‍ ഒപ്പുവച്ചിട്ടുള്ള ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ചു. ചൈനയിലെ ഇന്നര്‍ മംഗോളിയന്‍ പ്രദേശത്തുള്ള ചിഫെങ് രൂപതയുടെ മെത്രാനായി ജോസഫ് ചാങ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.