സിബിഎസ്ഇ പരീക്ഷയില്‍ 500/ 500; വിജയരഹസ്യം പ്രാര്‍ത്ഥനയെന്ന് ഡാനിയേലും പഴയ റാങ്കുകാരിയായ അമ്മയും

CBSE 500/500 success prayer Daniel topper story

കോഴിക്കോട്: കരളുരുകി പ്രാര്‍ത്ഥി ച്ചാല്‍ ദൈവം ആ നിലവിളി കേള്‍ക്കുമെന്നതിന്റെ തെളിവാണ് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഡാനിയേല്‍ ജേക്കബ് ബാസ്റ്റിന്റെ സിബിഎസ്ഇ പരീക്ഷയിലെ ഉയര്‍ന്ന മാര്‍ക്ക്.

500-ല്‍ 500 മാര്‍ക്കും നേടി ദേശീയ ടോപ്പര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഡാനിയേല്‍. ഡാനിയേലിന്റെ അമ്മ ആന്‍മേരിയും പഴയ റാങ്ക് ജേതാവാണ്. 1999 എസ്എസ്എല്‍സി ബാച്ചില്‍ 13-ാം റാങ്ക് നേടിയ ആന്‍മേരി പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ്.

തണ്ണീര്‍മുക്കം ഇണ്ടിക്കുഴിയില്‍ (ബാബിലാന്‍ഡ്) പരേതനായ ബാസ്റ്റിന്‍ ജയിംസ് ജേക്കബിന്റെയും സിവില്‍സ്റ്റേഷന്‍ പാലാട്ടുതാഴം ചുള്ളിയോട് റോഡില്‍ ചെറുകാട്ട് കുടുംബാംഗം ആന്‍ മേരിയുടെയും മകനാണ് ഡാനിയേല്‍ ജേക്കബ് ബാസ്റ്റിന്‍.

ഐ.ടി പ്രൊഫഷണലുകളായ ബാസ്റ്റിന്‍ ജയിംസ് ജേക്കബും ആന്‍മേരിയും ബംഗളൂരുവിലും യുഎസ്എയിലുമായിരുന്നു. ജീസസ് യൂത്തിന്റെ പ്രോഗ്രാമുകളില്‍ സജീവമായിരുന്ന ആന്‍മേരി യു.എസില്‍ ആയിരുന്നപ്പോഴും ജീസസ് യൂത്തിന്റെ മാസികക്കുവേണ്ടി  ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് അയച്ചുകൊടുക്കുമായിരുന്നു. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായിരുന്ന ബാസ്റ്റിന്‍ ജയിംസ് ജേക്കബ് 2016ല്‍ നാട്ടിലേക്ക് തിരിച്ചുവരാനിരിക്കുമ്പോഴാണ് വലിയൊരു ദുരന്തം ആ കുടുംബത്തെ പിടികൂടിയത്.

ഒരുദിവസം ബാസ്റ്റിന്‍ വീട്ടിലെത്തിയത് കടുത്ത തലവേദനയോടുകൂടിയായിരുന്നു. പതുക്കെമാറുമെന്ന് കരുതി മുന്നോട്ട് പോകുമ്പോള്‍ അധികം വൈകാതെ ശരീരം വല്ലാതെ ക്ഷീണിക്കുകയും പഴയ ഊര്‍ജസ്വലതയെല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന തായി ബാസ്റ്റിന് തോന്നി. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്. അവിടെവെച്ചാണ് ബാസ്റ്റിന് ബ്രെയിന്‍ട്യൂമറാണെന്ന സത്യം ആ കുടുംബം തിരിച്ചറിയുന്നത്. ഉടനെ സര്‍ജറി വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. വിവരം അറിഞ്ഞപ്പോള്‍ തന്നെഎല്ലായിടത്തുനിന്നും പ്രാര്‍ത്ഥനകളുയര്‍ന്നു.

സര്‍ജറി  കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഇനി ഒരു വര്‍ഷം കൂടി മാത്രമേ ബാസ്റ്റിന്‍ ജീവിച്ചിരിക്കൂ എന്നായിരുന്നു. അതുകേട്ടിട്ടും അദ്ദേഹം തെല്ലും പതറിയില്ല. എന്റെ ആയുസ് എത്രയാണെങ്കിലും അതുവരെ ദൈവം എന്നെ കാത്തുകൊള്ളും. അങ്ങനെയായിരുന്നു ബാസ്റ്റിന്റെ വാക്കുകള്‍. ഈ ധൈര്യം അദ്ദേഹത്തിന് നല്‍കിയത് നൂറുകണക്കിനാളുകളുടെ പ്രാര്‍ത്ഥനയുടെ ഉരുക്കുകോട്ടയാണെന്ന് ആന്‍മേരി പറയുന്നു.

ബാസ്റ്റിന്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് ആ കുടുംബം ദൈവത്തില്‍ മാത്രം ആശ്രയിച്ചു. ആന്‍മേരി അന്ന് ജോലി ചെയ്തിരുന്നില്ല. രണ്ടു ചെറിയ കുഞ്ഞുങ്ങളാണ് ഉള്ളത്. ഏറ്റെടുത്ത ജോലി നൂറുശതമാനം വിശ്വസ്തയോടെ ചെയ്തത് കൊണ്ടാകണം ഓഫീസിലെ എല്ലാവരും ബാസ്റ്റിനെ ഏറെ സ്നേഹിച്ചിരുന്നു. എങ്കിലും രോഗം വന്നതുകൊണ്ട് ജോലി നഷ്ടപ്പെട്ടാല്‍ എങ്ങനെ മുന്നോട്ട് പോകുമെന്നത് വലിയൊരു ആശങ്കയായി മാറി. പ്രാര്‍ത്ഥനയല്ലാതെ മറ്റൊരു ആശ്രയമില്ല, അന്യനാടാണ്. ശമ്പളമില്ലാതെ എങ്ങനെയാണ് ചികിത്സിക്കുക, എങ്ങനെയാണ് മുന്നോട്ട് പോവുക?

ദൈവം ആ നിലവിളികേട്ടു. പത്തുമാസത്തെ ശമ്പളം ബാസ്റ്റിന്‍ ജോലി ചെയ്ത കമ്പനി നല്‍കാമെന്ന് ഉറപ്പ് നല്‍കി. ആ പത്തുമാസത്തില്‍ ഒമ്പതുമാസവും കീമോയുണ്ടായിരുന്നു. ചികിത്സക്കും വീട്ടുചെല വിനുമെല്ലാം ആവശ്യമായ പണം ദൈവം നല്‍കി. നിലവിളികേള്‍ക്കുന്നവനാണ് ദൈവമെന്നതിന് ഇതിനേക്കാള്‍ വലിയ സാക്ഷ്യമെന്ത്? കണ്ണുനിറഞ്ഞ് ആന്‍മേരി പറയുന്നു.

ഏഴു വര്‍ഷം മുന്‍പ് ബാസ്റ്റിന്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് ചുള്ളിയോട് റോഡിലെ അമ്മവീട്ടില്‍ താമസിച്ചായിരുന്നു മകന്‍ ഡാനിയേല്‍ ജേക്കബ് പഠനം തുടര്‍ന്നത്. അതോടെ മക്കളുടെ  പഠനത്തില്‍ സഹായിക്കുവാന്‍ ഐ.ടി ജോലി വിട്ട ആന്‍ മേരി കൊച്ചിയിലെ എയ്ഞ്ചല്‍ ആര്‍മിയുടെ മാഗസിന്റെ എഡിറ്റോറിയല്‍ ടീം അംഗമായി വര്‍ക്ക് അറ്റ് ഹോമായി പ്രവര്‍ത്തിച്ചു വരുന്നു.

സഹനങ്ങളുടെ നെരിപ്പോടിലൂടെ കടന്നുപോകുമ്പോഴും ദൈവം ഉളളംകയ്യില്‍ താങ്ങി പരിപാലിക്കുന്ന അനുഭവമാണ് ഞങ്ങള്‍ക്കുള്ളത്. അതിനാല്‍ ഞങ്ങള്‍ ഒരിക്കലും  പതറുന്നില്ല. വേദനകള്‍ തരുമ്പോള്‍ തന്നെ അനുഗ്രഹവും ദൈവം തരും. ദൈവത്തിന്റെ ആ കരുതല്‍ ഞാന്‍ ഏറ്റവുമധികമായി അറിയുന്നു. അതാണ് ഡാനിയേലിന് കിട്ടിയ ഈ നേട്ടവും; ആന്‍മേരി പറയുന്നു.

അഞ്ചാം ക്ലാസ് മുതല്‍ കോഴിക്കാട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന ഡാനിയേല്‍ ജേക്കബ് ബാസ്റ്റിന്‍, പഠനത്തോടൊപ്പം സ്പോര്‍ട്സിലും ഗിറ്റാര്‍ വായനയിലും തല്‍പരനാണ്. ദേവാലയത്തിലെ എല്ലാക്കാര്യങ്ങളിലും ഡാനിയേലുണ്ടാകും. സിഎംഐ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഡോണ, മൂന്നാം ക്ലാസുകാരി ഗ്ലോറിയ എന്നിവര്‍ സഹോദരങ്ങളാണ്.

ജെയ്‌മോന്‍ കുമരകം

Related Articles
school and missionaries transformed village

ഒരു സ്‌കൂളും മിഷനറിമാരും ചേര്‍ന്ന് മുഖച്ഛായ മാറ്റിയെഴുതിയ ഗ്രാമം

ഷില്ലോങ്(മേഘാലയ): വ്യക്തികളെ വിജയത്തിലേക്കു നയിച്ച അനുഭവങ്ങള്‍ വിദ്യാലയങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, അതില്‍നിന്നു വ്യത്യസ്തമായി ഗ്രാമത്തെത്തന്നെ ഒരു കത്തോലിക്കാ സ്‌കൂള്‍ മാറ്റിമറിച്ച അനുഭവമാണിത്. മേഘാലയയിലെ ഷില്ലോങ് അതിരൂപതയില്‍നിന്നാണ് ഈ വ്യത്യസ്തമായ വാര്‍ത്ത. ഖാസി വിഭാഗത്തില്‍പ്പെട്ട

Read More »
teachers in digital age message guidance

സ്‌നേഹപൂര്‍വ്വം, ഡിജിറ്റല്‍ യുഗത്തിലെ അധ്യാപകരോട്

നഗരത്തോട് ചേര്‍ന്നുണ്ടായിരുന്ന ചേരികളില്‍ ഒന്നുമാത്രം വളര്‍ച്ച നേടിയതിന്റെ കാരണം പരിശോധിച്ച ഒരു റിപ്പോര്‍ട്ടിനെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. ആ ചേരിയില്‍നിന്നും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഐടി പ്രൊഫഷണലുകളും ഉയര്‍ന്നുവന്നതിന്റെ പിന്നാമ്പുറം തേടിയുള്ള അന്വേഷണമായിരുന്നത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.