സമാധാനത്തിലേക്ക് വഴിതുറന്ന് പാപ്പയുടെ കാമറൂണ്‍ സന്ദര്‍ശനം; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് വിഘടനവാദികള്‍

Pope Cameroon visit ceasefire separatists peace

യാവുണ്ടേ: സമാധാന ദൂതനായി ആഫ്രിക്കന്‍ മണ്ണിലെത്തിയ ലിയോ 14-ാമന്‍ പാപ്പ കാമറൂണില്‍ നടത്തുന്ന സന്ദര്‍ശനത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി രാജ്യത്ത് പോരാട്ടം നടത്തിവരുന്ന വിഘടനവാദികള്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ആംഗ്ലോഫോണ്‍ വിഭാഗക്കാര്‍ കൂടുതലുള്ള വടക്കുപടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ദശാബ്ദക്കാലമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിനാണ് പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് താല്‍ക്കാലിക വിരാമം ഉണ്ടായിരിക്കുന്നത്. അംബാസോണിയ എന്ന പേരില്‍ പ്രത്യേക രാജ്യം ആവശ്യപ്പെട്ടാണ് വിഘടനവാദികള്‍ പോരാട്ടം നടത്തുന്നത്.

ഏപ്രില്‍ 15-ന് തലസ്ഥാനമായ യാവുണ്ടേയില്‍ എത്തിയ ലിയോ പതിനാലാമന്‍ പാപ്പക്ക്  ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിഘടനവാദികള്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ബമെന്‍ഡയില്‍ പാപ്പ ഇന്നെത്തുന്ന പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ ആശ്വാസമായി. പാപ്പയുടെ സന്ദര്‍ശന വേളയില്‍, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനപരമായ അന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടാണ് ‘യൂണിറ്റി അലയന്‍സ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ വിഘടനവാദികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വിഘടനവാദികളുടെ നടപടി ആയുധങ്ങള്‍ക്കപ്പുറം സ്‌നേഹവും നീതിയും കൊണ്ട് മാത്രമേ സമാധാനം കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന വലിയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്.

ഇന്ന് ബമെന്‍ഡയിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ നടക്കുന്ന ‘സമാധാന സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കും. ക്രൈസ്തവ സഭാനേതാക്കള്‍ക്ക് പുറമെ മറ്റ് മതവിശ്വാസികളും അക്രമത്തിന് ഇരകളായവരും പാപ്പയ്‌ക്കൊപ്പം വേദി പങ്കിടും. തുടര്‍ന്ന് ബമെന്‍ഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാപ്പ ദിവ്യബലി അര്‍പ്പിക്കും.

Related Articles
Pope US Secretary of State meeting Christian persecution

പാപ്പയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി നിര്‍ണായക കൂടിക്കാഴ്ച നാളെ; ക്രൈസ്തവ പീഡനങ്ങള്‍ ചര്‍ച്ചയാകും

വാഷിംഗ്ടണ്‍ ഡി.സി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നാളെ (മെയ് 7) വത്തിക്കാനില്‍  ലിയോ 14-ാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളും മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ചര്‍ച്ചാവിഷയമാകുമെന്ന്   ചരിത്രപ്രധാനമായ കൂടിക്കാഴ്ചയ്ക്ക്

Read More »
Pope Leo XIV Middle East war appeal

യുദ്ധം അവസാനിപ്പിക്കണം;മിഡില്‍ ഈസ്റ്റിലെ  നിസഹായർ‍ക്കുവേണ്ടി ലോകത്തോട് അഭ്യര്‍ത്ഥിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വേഷ്യയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ലിയോ 14-ാമന്‍ പാപ്പ. അവിടുത്തെ ക്രൈസ്തവരുടെയും നിസഹായരായ സകല മനുഷ്യരുടെയും പേരിലാണ് പാപ്പ ലോകത്തോട് ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നീതിയോ സ്ഥിരതയോ സമാധാനമോ അക്രമത്തിലൂടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.