യുദ്ധം അവസാനിപ്പിക്കണം;മിഡില്‍ ഈസ്റ്റിലെ  നിസഹായർ‍ക്കുവേണ്ടി ലോകത്തോട് അഭ്യര്‍ത്ഥിച്ച് പാപ്പ

Pope Leo XIV Middle East war appeal

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വേഷ്യയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ലിയോ 14-ാമന്‍ പാപ്പ. അവിടുത്തെ ക്രൈസ്തവരുടെയും നിസഹായരായ സകല മനുഷ്യരുടെയും പേരിലാണ് പാപ്പ ലോകത്തോട് ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നീതിയോ സ്ഥിരതയോ സമാധാനമോ അക്രമത്തിലൂടെ കൈവരിക്കാന്‍ സാധിക്കില്ലെന്ന് ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

ഞായറാഴ്ച രാവിലെ റോമിലെ പൊന്തെ മാമോല ജില്ലയിലുള്ള യേശുവിന്റെ തിരുഹൃദയ ദൈവാലയത്തില്‍ ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തിലും പാപ്പ യുദ്ധത്തിനെതിരായ ശക്തമായ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേനയാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നതെന്ന് പാപ്പ പറഞ്ഞു.

പലരും മരണത്തിന്റെ ഈ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കാന്‍ ദൈവനാമം പോലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തിന്മയക്ക് ഒരിക്കലും ദൈവത്തെ തങ്ങളുടെ പക്ഷത്ത് ചേര്‍ക്കാനാവില്ലെന്ന് പാപ്പ പറഞ്ഞു. നോമ്പുകാലത്ത് റോമിലെ വിവിധ ഇടവകകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ഇടവക പാപ്പ സന്ദര്‍ശിച്ചത്.

Related Articles
Pope Holy Week schedule

പാപ്പായുടെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പ കാര്‍മികത്വം വഹിക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ ഞായര്‍ വരെ പാപ്പ കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മങ്ങളുടെ സമയക്രമം പരിശുദ്ധ പിതാവിന്റെ

Read More »
pilgrimage of hope Africa mission

ആഫ്രിക്കൻ ഹൃദയങ്ങളിലേക്ക് പ്രത്യാശയുടെ തീർഥാടനം

ലിയോ പതിനാലാമൻ പാപ്പയുടെ ഈ വര്‍ഷത്തെ ആദ്യ സന്ദർശനം സംബന്ധിച്ച വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന നിമിഷം മുതൽ ആഗോള സഭയുടെ സവിശേഷശ്രദ്ധ ആഫ്രിക്കൻ വൻകരയിലാണ്. പാപ്പ ഈ വര്‍ഷത്തെ ആദ്യത്തെയും നിർണ്ണായകവുമായ ഒരു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.