സുപ്പീരിയര്‍ ജനറല്‍മാരുടെ സമ്മേളനം നടത്തി

Conference of Superiors General held

കാക്കനാട്: സീറോമലബാര്‍ സഭയിലെ സമര്‍പ്പിത- അപ്പസ്‌തോലിക സമൂഹങ്ങളിലെ സുപ്പീരിയര്‍ ജനറല്‍മാരുടെ സമ്മേളനം നടത്തി. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ സംഘടി പ്പിച്ച സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.

വാക്കുകളേക്കാള്‍ ഉപരിയായി ജീവിതസാന്നിധ്യ ത്തിലൂടെ സമൂഹത്തിന് നല്‍കുന്ന സാക്ഷ്യമാണ് സന്യാസജീവിതത്തിന്റെ യഥാര്‍ത്ഥ പ്രസക്തിയെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. വ്യാഖ്യാനങ്ങളുടെ ആവശ്യ മില്ലാതെ ആര്‍ക്കും ലളിതമായി മനസിലാക്കാന്‍ സാധിക്കുന്ന ജീവിതമാതൃകകളാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

സീറോമലബാര്‍ സഭയുടെ സമുദായശക്തീകരണ വര്‍ഷത്തില്‍ സമര്‍പ്പിതര്‍ വഹിക്കേണ്ട പങ്കിനെ ക്കുറിച്ച് ചിന്തിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. 

സഭയിലെ വിവിധ സമര്‍പ്പിത സമൂഹങ്ങളില്‍ നിന്നുള്ള അറുപതോളം സുപ്പീരിയര്‍ ജനറല്‍മാരും മറ്റ് മേജര്‍ സുപ്പീരിയേഴ്‌സും സമ്മേളനത്തില്‍ പങ്കെടുത്തു.

കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എംഎസ്ടി, കമ്മീഷന്‍ അംഗം മാര്‍ ജോസഫ് അരുമച്ചാടത്ത് എംസിബിഎസ്, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എംസി ബിഎസ്, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജെയിംസ് കൊക്കാവയലില്‍, കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി സിസ്റ്റര്‍ ജെസി മരിയ ഓ.പി എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Vilangad rehabilitation Church builds 70 houses

വിലങ്ങാട് പുനരധിവാസം; 70 വീടുകള്‍ നല്‍കി മാതൃകയായി സഭ

കോഴിക്കോട്: വിലങ്ങാട് ദുരന്ത സമയത്ത് നിരവ ധിപേര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് അവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായില്ലെന്നും വാക്കുപാലിച്ചത് കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കെസിബിസിയുടെ സഹകരണത്തോടെ

Read More »
Thamarassery Diocese Ruby Jubilee grand conclusion

താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം

താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം.  ദൈവ പരിപാലനയ്ക്കും അനുഗ്രഹങ്ങള്‍ക്കുമുള്ള നന്ദിയര്‍പ്പണ വേദികൂടിയായി മാറി റൂബി ജൂബിലി ആഘോഷങ്ങള്‍. താമരശേരി രൂപതയുടെ ആത്മീയ നവീകരണകേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ നടന്ന സമാപന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.