പെരിന്തല്‍മണ്ണ അല്‍ഫോന്‍സ ഫൊറോന ദേവാലയം ഇനി  ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടനകേന്ദ്രം

Alphonsa Forane Church Franciscan pilgrimage center

പെരിന്തല്‍മണ്ണ: ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയത്തെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മരണത്തിന്റെ 800-ാം വര്‍ഷത്തോടനുബന്ധിച്ചാണ് ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണം നടത്തുന്നത്.

താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രത്യേകം സജ്ജമാക്കിയ വിശുദ്ധ വാതില്‍ തുറന്ന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുസ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിച്ച് ദിവ്യബലി അര്‍പ്പിച്ചു.

മലപ്പുറം ജില്ലയിലെ ഏക ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് പെരിന്തല്‍മണ്ണ സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയം. 2027 ജനുവരി 10 വരെ, എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനയും പ്രത്യേക ശൂശ്രൂഷ കളും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജില്‍സ് കാരികുന്നേല്‍ പറഞ്ഞു.

 ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വന്ന് അനുരഞ്ജന കൂദാശ സ്വീകരിച്ച് വി. കുര്‍ബാന സ്വീകരിക്കുക, വിശുദ്ധ ഫ്രാന്‍സിസ് അസീസിയോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുക, മാര്‍പാപ്പയുടെ നിയോ ഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക, ദാനധര്‍മ്മം ചെയ്യുക എന്നിവ അനുഷ്ഠിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡ വിമോചനം മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
St. Francis Assisi Church Perambra

പേരാമ്പ്ര വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി

കോഴിക്കോട്: പേരാമ്പ്ര വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. താമരശേരി രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രത്യേകം സജ്ജമാക്കിയ വിശുദ്ധ വാതില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.