പാപ്പ ഇന്ന്  കാമറൂണില്‍; ജപ്പോമയിലെ പേപ്പല്‍ ദിവ്യബലിയില്‍ പ്രതീക്ഷിക്കുന്നത് 20 ലക്ഷം പേരെ

Pope Cameroon Mass Japoma 2 million faithful

ഡുവാല/കാമറൂണ്‍:  ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. യാവുണ്ടെ എന്‍സിമാലെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പാപ്പക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് പ്രസിഡന്റും മറ്റ് ഉന്നത നേതാക്കളുമായും പാപ്പ കൂടിക്കാഴ്ച നടത്തും.നാളെ (ഏപ്രില്‍16) ബാമെണ്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദിവ്യബലിര്‍പ്പിക്കുന്ന പാപ്പ ഏപ്രില്‍ 17 വെള്ളിയാഴ്ച ഡുവാലയിലെ ജപ്പോമ സ്റ്റേഡിയത്തില്‍ ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും. ഡുവാല അതിരൂപതയില്‍ നടക്കുന്ന ദിവ്യബലിയില്‍ ഇരുപത് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജപ്പോമ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലി പ്രദേശത്തെ വിശ്വാസികളുടെ സാഗരമാക്കും.

സുവിശേഷമറിയിക്കുകയാണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് ഡുവാല ആര്‍ച്ചുബിഷപ് സാമുവേല്‍ ക്ലെഡ പറഞ്ഞു. കാമറൂണ്‍ നിലവില്‍ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍, പാപ്പയുടെ സന്ദര്‍ശനം സമാധാനത്തിന്റെ വലിയൊരു സന്ദേശം നല്‍കുമെന്നും ആര്‍ച്ചുബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ കാമറൂണിനും ഈ മേഖലയ്ക്കും ഏറ്റവും ആവശ്യം സമാധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യയുടെ 35 ശതമാനത്തോളമാളുകള്‍ കത്തോലിക്ക വിശ്വാസം പിന്തുടരുന്ന കാമറൂണ്‍ ഭൗതികമായ ഒരുക്കങ്ങള്‍ക്കൊപ്പം  ആത്മീയമായും പാപ്പ നല്‍കുന്ന സുവിശേഷത്തിന്റെ സദ്വാര്‍ത്ത സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞതായി ആര്‍ച്ചുബിഷപ് ക്ലെഡ വ്യക്തമാക്കി.

Related Articles
Priests and religious support hungry people in Cuba

പട്ടിണിയാല്‍ വലയുന്ന ക്യൂബന്‍ ജനതയെ ചേര്‍ത്ത് പിടിച്ച്വൈദികരും സന്യസ്തരും

ഹാവന്ന/ക്യൂബ: തീവ്രമായ ദാരിദ്ര്യത്തിലും ഇരുട്ടിലും വലയുന്ന ക്യൂബന്‍ ജനതക്ക് അഭയമായി കത്തോലിക്കാ ഇടവകകള്‍. വൈദ്യുതിപ്രതിസന്ധിയും ദാരിദ്ര്യവും മൂലം വലയുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക്, തങ്ങള്‍ക്ക് ഉളളതിന്റെ ഒരു പങ്ക് നല്‍കി ചേര്‍ത്തുപിടിക്കുകയായണ് സമാനമായ പ്രതിസന്ധിയിലൂടെ തന്നെ

Read More »
Cardiff St Thomas Mission Great Britain Diocese

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് സെന്റ് തോമസ് മിഷന്‍; പ്രഖ്യാപനം 19ന്

കാര്‍ഡിഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പത്താം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്പോള്‍  രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് -ബ്രിസ്റ്റോള്‍ റീജിയണില്‍ പെടുന്ന സെന്റ് തോമസ്  മിഷന്‍. മിഷന്റെ തിരുനാള്‍ ദിനമായ ജൂലൈ 19 ന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.