ചരിത്രത്തിലാദ്യമായി മാര്‍പാപ്പ അള്‍ജീരിയയുടെ മണ്ണില്‍

Pope Leo XIV longest apostolic journey Algeria

അള്‍ജിയേഴ്‌സ്: ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ അള്‍ജീരിയയുടെ മണ്ണില്‍. 10 ദിവസം നീണ്ടുനില്‍ക്കുന്ന ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് പാപ്പ അല്‍പ്പസമയം മുമ്പ് അള്‍ജീരിയയില്‍ വിമാനമിറങ്ങിയത്.

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ അള്‍ജീരിയയില്‍ ഒരു മാര്‍പാപ്പ നടത്തുന്ന ആദ്യ സന്ദര്‍ശനമെന്ന നിലയില്‍ തന്നെ പ്രസക്തമായ  ഈ സന്ദര്‍ശനത്തിന് ഏറെ പ്രത്യേകതളുണ്ട്.  അഗസ്റ്റീനിയന്‍ സഭാംഗമായ പാപ്പ, തന്റെ സഭയുടെ ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്‍ ജീവിച്ചിരുന്ന അള്‍ജീരിയയുടെ മണ്ണിലേക്ക് നടത്തുന്ന യാത്ര വ്യക്തിപരമായ ഒരു തീര്‍ത്ഥാടനം കൂടെയാണ്. ചൊവ്വാഴ്ച പാപ്പ ഹിപ്പോ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന അന്നാബ നഗരം സന്ദര്‍ശിക്കും. വിശുദ്ധ അഗസ്റ്റിന്റെ സ്മരണകളുറങ്ങുന്ന ഇവിടെ പാപ്പ ദിവ്യബലി അര്‍പ്പിക്കും.

ഇന്ന് എയര്‍പോര്‍ട്ടിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കായി നിര്‍മ്മിച്ച രക്തസാക്ഷി സ്മാരകത്തില്‍ പാപ്പ ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മദ്ജിദ് തെബൂണുമായി പാപ്പ കൂടിക്കാഴ്ച നടത്തും.

അള്‍ജീരിയക്ക് ശേഷം കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പാപ്പ 18 വ്യത്യസ്ത വിമാനയാത്രകളിലായി 11,000ത്തിലധികം മൈലുകള്‍ സഞ്ചരിക്കും. എട്ട് ദിവ്യബലികള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന പാപ്പ 24 പ്രസംഗങ്ങള്‍ നടത്തുകയും അംഗോളയിലെ  മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 20 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജപമാലക്ക് നേതൃത്വം നല്‍കുകയും ചെയ്യും.

Related Articles
Eucharistic procession on ship for Corpus Christi celebration

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍; ചരിത്രം സൃഷ്ടിച്ച് കപ്പലില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം

കൊളോണ്‍ (ജര്‍മ്മനി): വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ജര്‍മ്മനിയിലെ കൊളോണ്‍ ലിഫ്രോന്‍കൃഷ് ദേവാലയത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ജര്‍മ്മന്‍ കമ്മ്യൂണിറ്റി നേതൃത്വം നല്‍കിയ തിരുനാളില്‍ മലയാളികളടക്കമുള്ള കൊളോണിലെ ഇന്ത്യന്‍ വിശ്വാസി സമൂഹം സജീവമായി പങ്കുചേര്‍ന്നു. വിശുദ്ധ കുബാനയ്ക്ക്

Read More »
Catholic priest killed in Sudan

സംഘര്‍ഷത്തിന്റെ നടുവിലും ജനങ്ങളോടൊപ്പം തുടര്‍ന്ന കത്തോലിക്ക വൈദികന്‍ സുഡാനില്‍ കൊല്ലപ്പെട്ടു

ആഭ്യന്തര യുദ്ധവും വംശീയ സംഘര്‍ഷങ്ങളും രൂക്ഷമായിട്ടും തന്റെ അജപാലനത്തിനായി ഭരമേല്‍പ്പിക്കപ്പെട്ട ജനങ്ങളെ വിട്ടുപോകാന്‍ വിസമ്മതിച്ച് അവരോടൊപ്പം സുഡാനിലെ നുബ മലനിരകളില്‍ തുടര്‍ന്ന കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു. എല്‍ ഒബെയ്ദ്  രൂപതയിലെ കൗഡ സെന്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.