വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍; ചരിത്രം സൃഷ്ടിച്ച് കപ്പലില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം

Eucharistic procession on ship for Corpus Christi celebration

കൊളോണ്‍ (ജര്‍മ്മനി): വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ജര്‍മ്മനിയിലെ കൊളോണ്‍ ലിഫ്രോന്‍കൃഷ് ദേവാലയത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ജര്‍മ്മന്‍ കമ്മ്യൂണിറ്റി നേതൃത്വം നല്‍കിയ തിരുനാളില്‍ മലയാളികളടക്കമുള്ള കൊളോണിലെ ഇന്ത്യന്‍ വിശ്വാസി സമൂഹം സജീവമായി പങ്കുചേര്‍ന്നു. വിശുദ്ധ കുബാനയ്ക്ക് ഫാ. സ്റ്റെഫാന്‍ വാഗ്ണര്‍, ഫാ. മൈക്കിള്‍ സ്മിത്ത്, ഫാ. ഇംഗ്നേഷ്യസ് ചാലിശേരി  എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മുത്തുക്കുടകളുടെ അകമ്പടിയോടെ പ്രധാന നിരത്തിലൂടെ കപ്പലിലേക്ക് നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ കുട്ടികളും യുവജനങ്ങളുമടക്കമുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. 

റൈന്‍ തീരത്തുണ്ടായിരുന്ന കപ്പലില്‍ പ്രവേശിച്ച് അതിന്റെ മുകള്‍തട്ടില്‍ ദിവ്യകാരുണ്യ ആരാധന നടത്തി. തുടര്‍ന്ന് വിവിധ കമ്മ്യൂണിറ്റികളുടെ പ്രാര്‍ത്ഥനകളുടെയും സംഗീത ആലാപനങ്ങളുടെയും അകമ്പടിയോടെ കപ്പലില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ക്വയര്‍ ടീം ഗാനങ്ങള്‍ ആലപിച്ചു. ഒരു മണിക്കൂറിനു ശേഷം വിശുദ്ധ ക്ലമന്‍സ് ദേവാലയത്തില്‍ തിരികെ എത്തി സമാപനാശീര്‍വാദത്തോടെ ദിവ്യകാരുണ്യ പ്രദക്ഷിണം സമാപിച്ചു. കപ്പലില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം വിശ്വാസികള്‍ക്ക് പുത്തന്‍ ആത്മീയാനുഭവമാണ് സമ്മാനിച്ചത്.

Related Articles
Jesus prayer for unity movie release in theatres

ഐക്യത്തിന് വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന സിനിമയായി തിയേറ്ററുകളില്‍

ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ‘ദാറ്റ് ദേ മേ ബി വണ്‍’ (അവര്‍ ഒന്നാകേണ്ടതിന്) എന്ന ഡോക്യുമെന്ററി ചലച്ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങി. ”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ

Read More »
Esprialla Colombia President consecrates nation to Blessed Mother

വിശ്വാസത്തിന്റെ കരുത്തോടെ എസ്പ്രിയല്ല കൊളംബിയയുടെ പ്രസിഡന്റ് പദവിയിലേക്ക്; രാജ്യത്തെ പരിശുദ്ധ മാതാവിന് സമര്‍പ്പിച്ചു

ബൊഗോത/കൊളംബിയ: തന്നെയും രാജ്യത്തെ മുഴുവനും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ച് നിയുക്ത കൊളംബിയന്‍ പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല. കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്  രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.