ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ബഹിരാകാശത്തുനിന്ന് ഈസ്റ്റര്‍ ആശംസ; ബൈബിളിനെ പരാമര്‍ശിച്ച് ആര്‍ട്ടെമിസ് സംഘം

Artemis crew Easter message Bible space

വാഷിംഗ്ടണ്‍ ഡിസി: ചന്ദ്രനിലേക്കുള്ള ചരിത്രപരമായ യാത്രയ്ക്കിടെ ഭൂമിയിലുള്ളവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ആര്‍ട്ടെമിസ്   ബഹിരാകാശ യാത്രാസംഘം. ബൈബിളിനെ പരാമര്‍ശിച്ചുകൊണ്ട്, പ്രപഞ്ചത്തിലെ മനുഷ്യന്റെ സ്ഥാനത്തെക്കുറിച്ചും ഭൂമിയുടെ അതുല്യതയെക്കുറിച്ചും വര്‍ണിക്കുന്ന ഹൃദയസ്പര്‍ശിയായ ഈസ്റ്റര്‍ സന്ദേശമാണ് ക്രൂ അംഗങ്ങള്‍ പങ്കുവച്ചത്.

വിജനമായ പ്രപഞ്ചത്തില്‍ മനുഷ്യരാശിക്കായി ഒരുക്കപ്പെട്ട മനോഹരമായ തുരുത്താണ് ഭൂമിയെന്ന് പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. വിവിധ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ ഒരുമിച്ച് മുന്നോട്ട് പോകേണ്ടവരാണെന്ന് ഓര്‍ക്കാനുള്ള അവസരമാണ് ഈസ്റ്ററെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യേശു പഠിപ്പിച്ചത് സ്‌നേഹത്തെക്കുറിച്ചുള്ള ലളിതമായ സത്യങ്ങളാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് മറ്റൊരു യാത്രികാനായ മിഷന്‍ സ്‌പെഷ്യലിസ്റ്റ് ജെറമി ഹാന്‍സണ്‍ ഹാപ്പി ഈസ്റ്റര്‍ ആശംസിച്ചത്.

ഗൗരവമേറിയ സന്ദേശങ്ങള്‍ക്കൊപ്പം തന്നെ രസകരമായ നിമിഷങ്ങളും   ആര്‍ട്ടെമിസ്   സംഘം പങ്കുവെച്ചു. ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് പേടകത്തിനുള്ളില്‍ ‘ഈസ്റ്റര്‍ മുട്ടകള്‍’ ഒളിപ്പിച്ചു വെച്ചുകൊണ്ട് തങ്ങളും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതായി സംഘാംഗമായ ക്രിസ്റ്റീന കോക്ക് പറഞ്ഞു. അവ സാധാരണ മുട്ടകളല്ലെന്നും നിര്‍ജ്ജലീകരണം ചെയ്തവായാണെന്നും ക്രിസ്റ്റീന കൂട്ടിച്ചേര്‍ത്തു.

1972-ന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ദൗത്യമാണ്   ആര്‍ട്ടെമിസ്   2. നാല് ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്താനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഭാവിയില്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങാനുള്ള ദൗത്യങ്ങള്‍ക്ക് ഈ യാത്ര അടിത്തറ പാകും. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, ജെറമി ഹാന്‍സണ്‍ എന്നിവരാണ് ആര്‍ട്ടെമിസ് 2 വിലെ അംഗങ്ങള്‍.

Related Articles
America Reads the Bible Christian heritage United States campaign

ബൈബിളില്ലാതെ അമേരിക്കയില്ല’:രാജ്യത്തിന്റെ ക്രൈസ്തവ പൈതൃകം പരസ്യമായി പ്രഖ്യാപിച്ച് ‘അമേരിക്ക റീഡ്‌സ് ദി ബൈബിള്‍’

വാഷിംഗ്ടണ്‍ ഡിസി: സമാനതകളില്ലാത്ത ഒരു വിശ്വാസ സംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ് യുഎസ്  തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി. യുഎസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള 500 പ്രമുഖര്‍ ചേര്‍ന്ന് ബൈബിള്‍ ആദ്യാവസാനം തുടര്‍ച്ചയായി വായിക്കുന്ന ‘അമേരിക്ക റീഡ്സ് ദി

Read More »
KCBC request postpone exams Easter Pesaha

പെസഹാ, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണം: കെസിബിസി

കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യാ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി. ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപരീക്ഷകള്‍ നടത്തുന്നത് ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.