
ഇറ്റാലിയന്‍ നടനും എഴുത്തുകാരനുമാണ് പിയത്രോ സാരുബി. 1985-ല്‍ യപ്പീസ് 2 എന്ന സിനിമയിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റംകുറിച്ച അദ്ദേഹം, മികച്ച ഇറ്റാലിയന്‍ സംവിധായകരായ ഗബ്രിയേല്‍ സാല്‍വറ്റോറസ്, നാനി ലോയ് എന്നിവരുടെ കൂടെ സിനിമയിലും ടെലിവിഷന്‍ രംഗത്തും പ്രവര്‍ത്തി ച്ചതിനെ തുടര്‍ന്ന് താരമൂല്യം വര്‍ധിച്ചു. മെല്‍ ഗിബ്സണ് സംവിധാനം ചെയ്ത ‘ദി പാഷന് ഓഫ് ദ ക്രൈസ്റ്റ്’ സിനിമയിലൂടെ ലോക പ്രശസ്ത നായ പിയത്രോ സാരുബി പിന്നീട് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.
ലക്ഷങ്ങള്‍ വായിച്ച പുസ്തകം
പാഷന് ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന്റെ പശ്ചാത്തലത്തില്‍, സാരുബി എഴുതിയ ‘ഫ്രം ബറാബ്ബാസ് ടു ജീസസ് ;കണ്‍വേര്‍ട്ടഡ് വിത്ത് എ ഗ്ലാന്‍സ്’ ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമാണ്.
തന്റെ ജീവിതത്തിലെ അവിസ്മരണീയവും അവര്‍ണ്ണനീയവും അതിലേറെ നിര്‍ണ്ണായകവുമായ മൂഹൂര്‍ത്തമായാണ് പാഷന് ഓഫ് ക്രൈസ്റ്റിലെ അഭിനയത്തെ പിയത്രോ സാരുബി നോക്കിക്കാണു ന്നത്. ഇത് അദ്ദേഹം നിരവധി അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട്, യേശുവുമായുള്ള ബറബ്ബാസിന്റെ ആദ്യ കൂടിക്കാഴ്ച ചിത്രീകരിക്കുന്നതിനു തൊട്ടുമുന്‍പ് സംവിധാ യകനായ മെല്‍ ഗിബ്സണ് പിയത്രോയോടു പറഞ്ഞു, ‘കലിപൂണ്ടൊരു വന്യമൃഗമാണ് ബറബ്ബാസ്. എന്നാല്‍ ദൈവപുത്രനെ ആദ്യമായി കാണുന്നൊരു നിമിഷ ത്തേക്ക് അവന് ശാന്തനായ ഒരു നായക്കുട്ടിയായി മാറും. അത്തരമൊരു മാറ്റം നിന്നില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.’
പിയത്രോ അത് വളരെ ഭംഗിയായും തന്മയത്വത്തോടെയും ചെയ്തു. എന്നാല്‍ സം വിധായകന് പറഞ്ഞ ആ മാറ്റം ചിത്രീ കരണത്തില്‍ അവസാനിച്ചില്ല. അത് വെള്ളിത്തിരയും കഥാപാ ത്രമായ ബറബ്ബാസിനെയും കടന്ന് അഭിനേതാവായ പിയത്രോയുടെ യഥാര്‍ത്ഥ ജീവിതത്തോളമെത്തി. അതിനെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞതി ങ്ങനെയാണ്, ‘ആദ്യമായി യേശു എന്നെ നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ നിന്നൊരു വൈദ്യുത പ്രവാഹമുണ്ടായപോലെ ഞാന്‍ സ്തംഭിച്ചു പോയി. അത്രേമേല്‍ ശക്തമായിരുന്നു ആ നോട്ടം. ശരിക്കും യേശുവിനെ കണ്ടതുപോലെ എന്റെ അത്രയും കാലത്തെ അഭിനയജീവിതത്തില്‍ ഒരിക്കലും അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല.’
പിയത്രോയ്ക്ക് അതു വെറും സിനിമയായിരുന്നില്ല, തന്റെ ജീവിതം തന്നെയായിരുന്നു. അന്നു മുതല്‍ അദ്ദേഹം യേശുവിന്റെ സ്വന്തമാകാനും യേശുവിനോട് ചേര്ന്നുനില്ക്കാനും തുടങ്ങി.തന്റെ ജീവിതത്തില്‍ സംഭവിച്ച പരിവര്‍ത്തനത്തിന്റെ കഥ പറയുന്ന ‘ഫ്രം ബറാബ്ബാസ് ടു ജീസസ്; കണ്‍വേര്‍ട്ടഡ് വിത്ത് എ ഗ്ലാന്‍സ്’ എന്ന പുസ്തകത്തില്‍ പിയത്രോ പിന്നീട് ഇപ്രകാരം എഴുതി. ‘ആ കണ്ണുകളില്‍ വെറുപ്പോ പകയോ ഞാന്‍ കണ്ടില്ല. ആ നോട്ടത്തിലു ണ്ടായിരുന്നത് സ്നേഹവും കരുണയും മാത്രമാ യിരുന്നു. എന്റെ എല്ലാ ആത്മീയ അന്വേഷണങ്ങളും ഒടുവില്‍ യേശുവില്‍ ചെന്നെത്തി.’
മാനസാന്തരം
ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയില്‍ നാം കണ്ടുമുട്ടുന്ന വിപ്ലവകാരിയായ ഭീകരനായിരുന്നു, ബറബ്ബാസ്. ഒരു കവര്‍ച്ചക്കാരനെയെന്ന പോലെ യേശുവിനെ കൊണ്ടുവരുന്നതും പിന്നീട് ക്രൂശിലേറ്റുന്നതും പീഡാനുഭവ യാത്രയില്‍ കാണുന്നുണ്ട്. കുരിശില്‍ പിടയുന്നവന് സകലതിനേയും തള്ളിപ്പറയും, അലമുറയിടും, ആര്‍ത്തനാദം പുറപ്പെടുവയ്ക്കും. എന്നാല്‍ ഇതൊ ന്നും ക്രിസ്തുവിന്റെ കുരിശുമരണത്തില്‍ നാം കാണുന്നില്ല. വേദനയുടെ പാരമ്യത്തിലും തിരുമുഖത്തു നിന്നു പുറപ്പെട്ട വാക്കുകള്‍, ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ലോക ചരിത്രത്തില്‍ ഒരു ക്രൂശിതനും ഇന്നേ വരെ ഉച്ചരിക്കാത്ത വാചകം, ‘പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല; ഇവരോട് പൊറുക്കേണമേ …’
പാഷന് ഓഫ് ക്രൈസ്റ്റിലെ ഈ രംഗങ്ങളൊക്കെയും പിയത്രോ സാരുബിയെന്ന കലാകാരനെ ഒരു നല്ല മനുഷ്യനാക്കുകയായിരുന്നു. പിയത്രോയുടെ ആത്മീയ അന്വേഷണം പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. വേഷം കെട്ടുന്നവനില് പോലും, ക്രിസ്തുവിന് അത്തരമൊരു സാധ്യതയുണ്ടെങ്കില്‍ അവന്റെ നാമത്തില്‍ ജീവിക്കുന്നവരില്‍ അതെത്ര ശക്തമായിരിക്കുമെന്നത് നാമറിയാതെ പോകരുത്.
ഡോ. ഡെയ്സന്‍ പാണേങ്ങാടന്

