എളിയവരെ ശുശ്രൂഷിക്കാനുള്ള മനസാണ് ക്രൈസ്തവ സാക്ഷ്യത്തിന്റെ കാതല്‍: മാര്‍ തട്ടില്‍

Christian witness service to poor Mar Thattal message

കാക്കനാട്: മറ്റുള്ളവര്‍ക്കായി സ്വയം മുറിച്ചുവിളമ്പുന്ന സ്‌നേഹവും എളിയവനെ ശുശ്രൂഷിക്കാനുള്ള മനസുമാണ് ക്രൈസ്തവ സാക്ഷ്യത്തിന്റെ കാതലെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. 

വിശുദ്ധ വാരത്തിലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പെസഹാ തിരുക്കര്‍മങ്ങള്‍ക്ക്  മാര്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 

സ്വാര്‍ത്ഥതയില്‍നിന്ന് സ്‌നേഹത്തിലേക്കും, അഹന്തയില്‍നിന്ന് വിനയത്തിലേക്കുമുള്ള കടന്നുപോകല്‍ ഇന്നത്തെ ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. പെസഹാ എന്നത് കേവലം ഒരു സ്മരണയല്ല, മറിച്ച് ജീവിക്കുന്ന സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തികൊണ്ടുള്ള  വലിയൊരു കടന്നുപോകലാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. 

സ്ഥലകാലങ്ങളുടെ പരിമിതകളിലുപരിയായി, മനുഷ്യഹൃദയങ്ങളിലും സമൂഹത്തിലും വിപ്ലവക രമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഈ കടന്നുപോകല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മിശിഹാ ഈ ലോകത്തില്‍നിന്നും കടന്നുപോയത് സ്വാംശദാനത്തിന്റെ പരകോടിയായ പരിശുദ്ധ കുര്‍ബാനയും, വിനീതമായ സേവനത്തിന്റെ ഉത്തമ മാതൃകയായ പാദക്ഷാളനവും ലോകത്തിന് നല്‍കിക്കൊണ്ടാണ്. ഓരോ ക്രിസ്തുശിഷ്യനും യേശുവിന്റേതിനു തുല്യമായ കടന്നുപോകല്‍ നടത്താന്‍ സാധിക്കണം; മാര്‍ തട്ടില്‍ പറഞ്ഞു.

Related Articles
Major Archbishop Mar Raphael Thattil 70th birthday

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലില്‍ സപ്തതിയിലേക്ക്

കാക്കനാട്: സീറോമലബാര്‍സഭയുടെ  മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എഴുപതിന്റെ നിറവില്‍.(Major Archbishop Mar Raphael Thattil 70th birthday) തൃശൂര്‍ പുത്തന്‍പള്ളി തട്ടില്‍ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21-നായിരുന്നു

Read More »
Mar Raphael Thattil Malayattoor pilgrimage

മാര്‍ റാഫേല്‍ തട്ടില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടനം നടത്തി

മലയാറ്റൂര്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മലയാറ്റൂര്‍ കുരിശുമുടിയില്‍ തീര്‍ത്ഥാടനം നടത്തി. മാര്‍ത്തോമാ ശ്ലീഹായുടെ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തിയശേഷമാണ് മലകയറ്റം ആരംഭിച്ചത്. കുരിശുമുടിയില്‍ എത്തിയ മാര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.