വീടുകളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് അനുമതി ആവശ്യമില്ല;  നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

Kerala High Court Prayer Meeting Ruling

റായ്പുര്‍ (ഛത്തീസ്ഗഢ്): വീടുകളില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിന് അധികാരികളുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് നിര്‍ണായക വിധിയുമായി ഛത്തീസ്ഗഡ് ഹൈക്കോടതി. സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തുന്നതിനെ തടയുന്ന ഒരു നിയമവും രാജ്യത്തില്ലെന്ന്  ഉത്തരവില്‍ കോടതി എടുത്തുപറയുന്നുണ്ട്. ഛത്തീസ്ഗഡ് ഗവണ്‍മെന്റിന്റെ നിലപാട് തള്ളിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠം ഉത്തരവ് പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയമാണ്.

വീടുകളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിലപാടായിരുന്നു ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് ഹര്‍ജിക്കാര്‍ മുന്‍കൂര്‍ അനുമതി നേടിയിട്ടില്ലെന്നു ഛത്തീസ്ഗഡ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അത്തരമൊരു അനുവാദത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

വീട്ടില്‍ നടത്തുന്ന പ്രാര്‍ത്ഥനാ യോഗം തടഞ്ഞുകൊണ്ട് ജാഞ്ച്ഗിര്‍ചന്പ ജില്ലയിലെ നവഗഡ് പോലീസ് നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് വീട്ടുടമസ്ഥന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആ കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്.

വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തുന്നതിനെതിരേ മൂന്നു തവണയാണ് പോലീസ് ഹര്‍ജിക്കാരനു നോട്ടീസ് നല്‍കിയത്. മൂന്ന് നോട്ടീസും കോടതി റദ്ദാക്കി. യോഗം നടത്തുന്നതിനു ബന്ധപ്പെട്ട അധികാരികള്‍ വീട്ടുടമസ്ഥന് ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീടതു പിന്‍വലിച്ചിരുന്നു. അത്തരമൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി എന്‍ഒസി പുനഃസ്ഥാ പിക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹര്‍ജിക്കാരുടെ പൗരാവകാശങ്ങളില്‍ ഇടപെടരുതെന്നും അന്വേഷണത്തിന്റെ മറവില്‍ അവരെ ഉപദ്രവിക്കരുതെന്നും പോലീസിന് കര്‍ശന നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.

ഛത്തീസ്ഗഢിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം വീടുകളില്‍ പ്രാര്‍ത്ഥന നടത്തിയര്‍പോലും അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. വീടുകളിലെ പ്രാര്‍ത്ഥനകള്‍ തടസപ്പെടുത്തുകയും പങ്കെടുക്കുന്നവരെ കായികമായി നേരിടുകയും ചെയ്തിട്ട് മര്‍ദ്ദനത്തിനിരകളായവരുടെ പേരില്‍ വ്യാജ മതിപരിവര്‍ത്തന കേസുകള്‍ എടുക്കുന്നത് അവിടെ പതിവാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഉത്തരവിനെ നിര്‍ണായമെന്നാണ് നീരീക്ഷകര്‍ വിലയിരുത്തുന്നത്.

Related Articles
US bishops call for prayers after shooting event President attended

യുഎസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിലെ വെടിവയ്പ്പ്; പ്രാര്‍ത്ഥനാഹ്വാനവുമായി യുഎസ് മെത്രാന്‍സമിതി

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി. അക്രമം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്

Read More »
Two Indian Archbishops receive Pallium

പത്രോസ്  -പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ : ഇന്ത്യയില്‍ നിന്നുള്ള രണ്ട് ആര്‍ച്ചുബിഷപ്പുമാര്‍ പാലിയം സ്വീകരിച്ചു

വത്തിക്കാന്‍ സിറ്റി: വിശുദ്ധരായ പത്രോസ് – പൗലോസ്  ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍, ഇന്ത്യയില്‍ നിന്നുള്ള രണ്ട് പുതിയ മെത്രാപ്പോലീത്തമാര്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയില്‍ നിന്ന് സഭാധികാരത്തിന്റെ പ്രതീകമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.