വീട്ടിലെത്തി വികാരിയച്ചന്‍ കുരുത്തോല നല്‍കി; ഹൃദയം നുറുങ്ങിയവരത് ഏറ്റുവാങ്ങി

priest distributes palm leaves home emotional faithful Holy Week

ചങ്ങനാശേരി: ഓശാന നാളില്‍ ദേവാലയത്തില്‍ പോകണമെന്ന് ഹൃദയംകൊണ്ട് തീവ്രമായി ആഗ്രഹിച്ചിട്ടും ശാരീരികമായ വിഷമതകള്‍ മൂലം പള്ളിയില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് ആശ്രയമായി വികാരിയച്ചന്‍.

ചങ്ങനാശേരി അതിരൂപതയിലെ കുന്നന്താനം ഇടവകയിലെ ഫാ. സോണി മുണ്ടുനടയ്ക്കലാണ് വാര്‍ദ്ധക്യവും  ശാരീരികമായ വൈകല്യവും മൂലം ക്ലേശിക്കുന്ന അറുപതോളം രോഗികളുടെ വീട്ടിലെത്തി ഓശാനനാളില്‍ കുരുത്തോല നല്‍കിയത്.

മുമ്പ് ദേവാലയത്തില്‍ സജീവമായിരുന്ന അവരിന്ന് ശാരീരിക ക്ലേശം മൂലം വീട്ടില്‍ ഒറ്റപ്പെടുമ്പോള്‍ അവരനുഭവിക്കുന്ന മാനസിക വേദന തനിക്ക് മനസിലാവുമെന്ന് സോണിയച്ചന്‍ പറയുന്നു. മക്കളോടൊപ്പം ഓശാന നാളില്‍ അതിരാവിലെ ദേവാലയത്തില്‍ എത്തിയിരുന്ന പലരും ഹൃദയം നുറുങ്ങിയ വേദനയുമായി വീട്ടിലാണ്. അവരുടെ ഹൃദയത്തില്‍ പഴയ ആ ഓശാനയോര്‍മ്മകള്‍ എങ്ങനെ പകരാമെന്ന ചിന്തയില്‍ നിന്നാണ് ഇടവക ജനത്തോട് ചേര്‍ന്ന് ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കുരുത്തോലയുമായി വാഹനത്തില്‍ അവരുടെ വീടുകളിലെത്തിയപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഓശാനയുടെ സന്തോഷമാണ് അവരപ്പോള്‍ അനുഭവിച്ചത്. തന്റെ ജീവിതത്തിലും മറക്കാനാവാത്തൊരു ഓര്‍മ്മയാണിതെന്നും സോണിയച്ചന്‍ ചൂണ്ടിക്കാട്ടി.

Related Articles
Fr. Cherian Varikkatt passes away

യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ പ്രഥമ കോര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ വാരിക്കാട്ട്അന്തരിച്ചു

റോം/കോതമംഗലം: യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖ സഭാ ചരിത്രകാരനും പ്രഥമ കോര്‍ഡിനേറ്റര്‍ ജനറലുമായ  ഫാ. ചെറിയാന്‍ വാരിക്കാട്ട് (Fr. Cherian Varikkatt) (69) അന്തരിച്ചു.  2016

Read More »
Fr Sacco refuses bishop appointment Tagbilaran priest decision

മെത്രാന്‍ സ്ഥാനം നിരസിച്ച് ഫാ. സാക്കോ; ടാഗ്ബിലാറനില്‍ തുടര്‍ന്നും ഉണ്ടാകും വൈദികനായി

മനില/ ഫിലിപ്പീന്‍സ്: ഫിലിപ്പീന്‍സിലെ ടാഗ്ബിലാറന്‍ രൂപതയുടെ ബിഷപ്പായി നിയമിതനായ ഫാ. ജെറാര്‍ഡോ ഫോര്‍ട്ടിച്ച് സാക്കോ ജൂനിയര്‍ സ്ഥാനാരോഹണത്തില്‍ നിന്ന് പിന്‍വാങ്ങി. മെയ് 26-ന് നടക്കേണ്ടിയിരുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ്, തന്റെ ‘മനുഷ്യസഹജമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.