വിശുദ്ധവാരാചരണം; മലയാറ്റൂര്‍ കുരിശുമുടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Malayattoor Kurishumudi Holy Week preparations completed

മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് ദേവാലയത്തിലും (താഴത്തെ പള്ളി) വിശുദ്ധ വാരാച രണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കുരിശുമുടി പള്ളിയില്‍ ഓശാന ഞായറാഴ്ചയായ മാര്‍ച്ച് 29ന് രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. രാവിലെ 8.30 നും 9.30 നും വൈകുന്നേരം 6.30 നും വിശുദ്ധ കുര്‍ബാന.

പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പൂര്‍ണദിന ആരാധന. 

ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന്പീഡാനുഭവ തിരുക്കര്‍മങ്ങള്‍. തുടര്‍ന്ന് നഗരി കാണിക്കല്‍. വലിയ ശനിയാഴ്ച രാവിലെ ഏഴിന് മാമ്മോദീസ- വ്രത നവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാന. രാത്രി 11.45ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പുലര്‍ച്ചെ മൂന്നിനും 5.30 നും 7.30നും 9.30 നും വിശുദ്ധ കുര്‍ബാന.

മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ (താഴത്തെ പള്ളിയില്‍ ) ഓശാന ഞായര്‍ ദിനത്തില്‍ രാവിലെ ആറിന്  കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാന. രാവിലെ ഒമ്പതിനും വൈകുന്നേരം 5. 30നും വിശുദ്ധ കുര്‍ബാന. 

പെസഹാ വ്യാഴാഴ്ച രാവിലെ ആറിനു കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പൂര്‍ണദിന ആരാധന. വൈകുന്നേരം നാലിന് കാല്‍കഴുകല്‍ നേര്‍ച്ച, രാത്രി ഏഴു മുതല്‍ എട്ടുവരെ പൊതുആരാധന, അപ്പം മുറിക്കല്‍.

Related Articles
St Mary Teresa feast and Oottunercha celebration

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും

കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വര്‍ഗപ്രവേശനത്തിന്റെ നൂറാം വാര്‍ഷികവും തിരുനാളും കുഴിക്കാട്ടുശേരി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷിച്ചു.     വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണത്തില്‍  നാടിന്റെ നാനാഭാഗങ്ങളി ല്‍നിന്നു എത്തിയ ആയിരങ്ങള്‍ പങ്കുചേര്‍ന്നു.

Read More »
Arunachal youth peace prayer Holy Week

വിശുദ്ധവാരത്തില്‍ സമാധാന പ്രാര്‍ത്ഥനകളുമായി അരുണാചലിലെ യുവജനങ്ങള്‍ 

മിയാവു (അരുണാചല്‍പ്രദേശ്): ലോകസമാധാ നത്തിനും മതസൗഹാര്‍ദ്ദത്തിനുമായുള്ള പ്രാര്‍ത്ഥനകളുമായി അരുണാചല്‍പ്രദേശിലെ മിയാവു രൂപതയിലെ യുവജനങ്ങള്‍.  ദൗമാലി സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ രൂപതയുടെ 30 കേന്ദ്രങ്ങളില്‍നിന്നുള്ള വൈദികരും സന്യസ്തരും യുവജനങ്ങള്‍ക്കൊപ്പം പങ്കെടുത്തു.  അഞ്ചു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.