
ന്യൂഡല്‍ഹി: അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ (ജെഇഇ) ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ അഞ്ചിന് എഴുതാന്‍ അസൗകര്യമുള്ള വിദ്യാര്‍ത്ഥികള്‍ jeemain.query@nta.ac.in എന്ന ഇ-മെയിലിലേക്ക് പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയക്കണമെന്ന് പരീക്ഷ ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഇന്നാണ് (മാര്‍ച്ച് 28) അപേക്ഷിക്കാനുള്ള അവസാന ദിവസം.
പകരം ഏതു ദിവസമാണ് എന്‍ട്രന്‍സ് നടത്തുന്നതെന്ന വിവരം എന്‍ടിഎ അറിയിച്ചിട്ടില്ല. പെസഹാ, ഈസ്റ്റര്‍ ദിനത്തില്‍ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നതിനെതിരെ കെസിബിസി അടക്കമുള്ള ക്രൈസ്തവ സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ട് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

