‘മിശിഹായെ തേടി’; യേശുവില്‍ വിശ്വസിച്ച യഹൂദരുടെ കഥ പറയുന്ന സിനിമ ഏപ്രില്‍ 10-ന്

In Search of the Messiah movie April 10 Jewish believers Jesus

മാഡ്രിഡ്/സ്‌പെയിന്‍: യഹൂദ പാരമ്പര്യത്തില്‍ ജനിച്ച്, പിന്നീട് യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച മനുഷ്യരുടെ തീക്ഷ്ണമായ ആത്മീയ യാത്ര വിവരിക്കുന്ന ചിത്രം ‘മിശിഹായെ തേടി'(എന്‍ ബുസ്‌കാ ഡെല്‍ മെസിയാസ്) ഏപ്രില്‍ 10-ന് സ്‌പെയിനില്‍ റിലീസ് ചെയ്യും. പ്രമുഖ സ്പാനിഷ് ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഗോയ പ്രൊഡക്ഷന്‍സാണ് സ്പാനിഷ് ഭാഷയിലുളള ഡോക്യുമെന്ററി  ചിത്രം പുറത്തിറക്കുന്നത്. ആന്ദ്രേസ് ഗാരിഗോ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഏപ്രില്‍ 10-ന് സ്‌പെയിനില്‍ റിലീസ് ചെയ്യുന്ന ചിത്രം വൈകാതെ  മധ്യ അമേരിക്കന്‍ രാജ്യങ്ങളിലും അമേരിക്കയിലും പ്രദര്‍ശനത്തിനെത്തും. വിവിധ മാര്‍പാപ്പമാരും കത്തോലിക്ക സഭയും യഹൂദവിശ്വാസത്തോട് പുലര്‍ത്തുന്ന ആദരവിന്റെ ചുവടുപിടിച്ച് യഹൂദ മതത്തോടുള്ള ആദരവ് പുലര്‍ത്തിക്കൊണ്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്തുവിനെ കണ്ടെത്തുന്നതിലൂടെ തങ്ങളുടെ യഹൂദ പാരമ്പര്യം നഷ്ടപ്പെടുകയല്ല, മറിച്ച് അത് പൂര്‍ണതയിലെത്തുകയാണ് ചെയ്യുന്നത് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഈ ചിത്രം പരിചയപ്പെടുത്തുന്നു.

‘നമ്മുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മനുഷ്യര്‍ യഹൂദരല്ലേ? യേശുവും മാതാവും’ എന്ന വിശുദ്ധ ജോസ് മരിയ എസ്‌ക്രിവയുടെ വാക്കുകള്‍ തന്നെ ഏറെ സ്വാധീനിച്ചതായി സംവിധായകന്‍ ഗാരിഗോ പറയുന്നു.

ഫ്രഞ്ച് തത്ത്വചിന്തകന്‍ ഫാബ്രിസ് ഹദ്ജാജ്, പ്രശസ്ത ഹാര്‍വാഡ് പ്രഫസര്‍ റോയ് ഷോമാന്‍, അമേരിക്കന്‍ ദൈവശാസ്ത്രജ്ഞന്‍ ഡോണ്‍ ഈഡന്‍ തുടങ്ങി നിരവധി പ്രമുഖരുടെ സാക്ഷ്യങ്ങള്‍ ഈ ഡോക്യുമെന്ററി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ യഹൂദ മതത്തില്‍നിന്നും കത്തോലിക്ക വിശ്വാസം സ്വീകരിച്ച റോമിലെ മുഖ്യ റബ്ബിയായിരുന്ന യൂജീനിയോ സോളി, കര്‍മലീത്ത സന്യാസിനിയും വിശുദ്ധയും പിന്നീട് വേദപാരംഗതയുമായി മാറിയ വിശുദ്ധ ഈഡിത്ത് സ്റ്റെയിന്‍,  ഗര്‍ഭഛിദ്ര അനുകൂലിയായി ജീവിച്ച ശേഷം മാനസാന്തരപ്പെട്ട ഡോ. ബെര്‍ണാഡ് നഥാന്‍സണ്‍, ഫ്രഞ്ച്  കവി മാക്‌സ് ജേക്കബ് തുടങ്ങിയവരുടെ കഥയും ഈ ചിത്രത്തില്‍ വിവരിക്കുന്നു..

Related Articles
The Passion of the Christ sequel Mel Gibson mission

‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’രണ്ടാം ഭാഗം;  തനിക്കിത് സിനിമയല്ല ഹൃദയത്തോട് ചേര്‍ത്തുപിടിച്ച മിഷനാണെന്ന്  മെല്‍ ഗിബ്സണ്‍

യേശുവിന്റെ പീഢാനുഭവ രംഗങ്ങളുടെ തനിമയാര്‍ന്ന ആവിഷ്‌കരണത്തിലൂടെ ലോകസിനിമാ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’  ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Read More »
Jesus prayer for unity movie release in theatres

ഐക്യത്തിന് വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന സിനിമയായി തിയേറ്ററുകളില്‍

ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ‘ദാറ്റ് ദേ മേ ബി വണ്‍’ (അവര്‍ ഒന്നാകേണ്ടതിന്) എന്ന ഡോക്യുമെന്ററി ചലച്ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങി. ”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.