‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’രണ്ടാം ഭാഗം;  തനിക്കിത് സിനിമയല്ല ഹൃദയത്തോട് ചേര്‍ത്തുപിടിച്ച മിഷനാണെന്ന്  മെല്‍ ഗിബ്സണ്‍

The Passion of the Christ sequel Mel Gibson mission

യേശുവിന്റെ പീഢാനുഭവ രംഗങ്ങളുടെ തനിമയാര്‍ന്ന ആവിഷ്‌കരണത്തിലൂടെ ലോകസിനിമാ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’  ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.  യേശുവിന്റെ ഉയിര്‍പ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചിത്രമാണ് ‘ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്’. യേശു തന്റെ അനുയായികളോടൊപ്പം ഒരു മലമ്പ്രദേശത്തുകൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയത്.

‘മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥ’ എന്ന് സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍  വിശേഷിപ്പിക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളായാണ് തിയേറ്ററുകളില്‍ എത്തുക. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ചിത്രത്തിന്റെ ഒന്നാം ഭാഗം 2027 മെയ് 6-നും, രണ്ടാം ഭാഗം 2028 മെയ് 25-നും തീയേറ്ററുകളിലെത്തും.  ഒരു സിനിമ എന്നതിലുപരി, കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഒരു മിഷനാണിതെന്നും ജീവിതത്തിന്റെ വലിയൊരുഭാഗം ഇതിനായാണ് അധ്വാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറ്റലിയിലെ റോം, മാറ്റേര, ബാരി തുടങ്ങി വിവിധ നഗരങ്ങളിലായി 134 ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. റാണ്ടല്‍ വാലസും മെല്‍ ഗിബ്‌സണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ 30 മില്യണ്‍ ഡോളര്‍ ബജറ്റില്‍ നിര്‍മ്മിച്ച് 610 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടി ചരിത്രം കുറിച്ചിരുന്നു.

Related Articles
In Search of the Messiah movie April 10 Jewish believers Jesus

‘മിശിഹായെ തേടി’; യേശുവില്‍ വിശ്വസിച്ച യഹൂദരുടെ കഥ പറയുന്ന സിനിമ ഏപ്രില്‍ 10-ന്

മാഡ്രിഡ്/സ്‌പെയിന്‍: യഹൂദ പാരമ്പര്യത്തില്‍ ജനിച്ച്, പിന്നീട് യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച മനുഷ്യരുടെ തീക്ഷ്ണമായ ആത്മീയ യാത്ര വിവരിക്കുന്ന ചിത്രം ‘മിശിഹായെ തേടി'(എന്‍ ബുസ്‌കാ ഡെല്‍ മെസിയാസ്) ഏപ്രില്‍ 10-ന് സ്‌പെയിനില്‍ റിലീസ് ചെയ്യും. പ്രമുഖ

Read More »
Manipur Christian testimony forgiveness in Jesus name

പിതാവിന്റെ ഘാതകരോടു ഞാന്‍ യേശു നാമത്തില്‍ ക്ഷമിക്കുന്നു; മണിപ്പൂരില്‍നിന്നൊരു സുവിശേഷ സാക്ഷ്യം

ഇംഫാല്‍: ‘എന്റെ കര്‍ത്താവും രക്ഷകനുമായ യേശുവിന്റെ നാമത്തില്‍, എന്റെ പിതാവിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും ജീവനെടുത്തവരോട് ഞാന്‍ ക്ഷമിക്കുന്നു.’  പിതാവിന്റെ മൃതദേഹത്തിനടുത്തുനിന്നായിരുന്നു ആ ചെറുപ്പക്കാരന്റെ അസാധാരണമായ വാക്കുകള്‍. തോക്കുകളേക്കാള്‍ ശക്തി ഉണ്ടായിരുന്നു ക്ഷമയുടെ വാക്കുകള്‍ക്ക്.  മണിപ്പൂരിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.