ഓസ്‌ട്രേലിയന്‍ ബിഷപ്  ആന്‍റണി റാന്‍ഡോസ വത്തിക്കാന്‍റെ നിയമകാര്യ വിഭാഗത്തിന്റെ തലവന്‍

Bishop Anthony Randazzo Vatican legal department head

വത്തിക്കാന്‍ സിറ്റി: കാനന്‍ നിയമങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിക്കുകയും വ്യാഖ്യാനിക്കുകയും വത്തിക്കാന് നിയമോപദേശം നല്‍കുകയും ചെയ്യുന്ന ഡിക്കാസ്ട്രി ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്‌സിന്റെ തലവനായി ഓസ്ട്രലിയന്‍ ബിഷപ്പും നിയമവിദഗ്ധനുമായ  ആന്‍റണി  റാന്‍ഡോസയെ (Bishop Anthony Randazzo) ലിയോ 14- ാമന്‍ പാപ്പ നിയമിച്ചു. നിയമനത്തോടനുബന്ധിച്ച്  ആന്‍റണി   റാന്‍ഡോസയെ ആര്‍ച്ചുബിഷപ് സ്ഥാനത്തേക്ക് പാപ്പ ഉയിര്‍ത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയിലെ ‘ബ്രോക്കണ്‍ ബേ ‘   രൂപതാധ്യക്ഷനും 59-കാരനുമായ റാന്‍ഡാസോ, ആര്‍ച്ചുബിഷപ് ഫിലിപ്പോ യാനോനെയുടെ പിന്‍ഗാമിയായാണ് ചുമതലയേല്‍ക്കുന്നത്. കത്തോലിക്കാ സഭയുടെ ആഭ്യന്തര നിയമമായ കാനോന്‍ നിയമങ്ങള്‍ എഴുതുന്നതിനും വ്യാഖ്യാനിക്കുന്നതിനും പുറമെ, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന് ആവശ്യമായ നിയമോപദേശങ്ങള്‍ നല്‍കുന്നതും ഈ ഓഫീസാണ്.

പ്രശസ്തമായ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സഭാനിയമത്തില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയ ആര്‍ച്ചുബിഷപ് റാന്‍ഡോസെ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടുണ്ട്.

Related Articles
Vatican role in AI ethics

എഐയുടെ ധാർമികതഉറപ്പാക്കുന്നതിൽ വത്തിക്കാന്റെപങ്ക് നിർണായകം

വത്തിക്കാന്‍ സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ലോകത്തിന് നല്‍കുന്ന സാധ്യതകളെയും അത് ഉയര്‍ത്തുന്ന ഗൗരവകരമായ വെല്ലുവിളികളെയും കുറിച്ച് വത്തിക്കാനില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വത്തിക്കാന്‍ സാമ്പത്തിക കാര്യാലയവും ലേബര്‍ ഓഫീസും  സംയുക്തമായാണ് ‘എഐ സാധ്യതകളും വെല്ലുവിളികളും’

Read More »
Cardinal Cleemis Episcopal SilverJubilee

കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം മെയ് 2ന്

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ ചീഫ് പേട്രണുമായ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോ ഷം മെയ് രണ്ടിന് തിരുവല്ലയില്‍ നടക്കും.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.