
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ അപകടകരവും ആശങ്കാജനകവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). എഫ്‌സിആര്‍എ ഭേദഗതിയുടെ മറവില്‍ കൊണ്ടുവന്ന ബില്‍, ന്യൂനപക്ഷ ങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശ ങ്ങളിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുകയറുന്നതാണെന്ന് സിബിസിഐ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കാനും പുതുക്കി നല്‍കാതിരിക്കാനും കേന്ദ്ര സര്‍ക്കാരിന് വിപുലമായ അധികാരം നല്‍കുന്ന വ്യവസ്ഥകളെ മെത്രാന്‍ സമിതി ശക്തമായി എതിര്‍ത്തു. പുതിയ അതോറിറ്റി രൂപീകരിച്ച് സ്ഥാപനങ്ങളുടെ ഫണ്ട്, സ്വത്ത്, മറ്റ് ആസ്തികള്‍ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി അംഗീകരിക്കാനാവില്ല. ഇത് സുതാര്യതയ്ക്കും നീതിക്കും നിരക്കാത്തതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടാനും അവയെ കര്‍ശനമായ നിയന്ത്രണത്തിലാക്കാനുമുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണ്. എഫ്‌സിആര്‍എ രജിസ്ട്രേഷന്‍ കാലാവധി കഴിയുന്നതോടെ എന്‍ജിഒകളുടെ ആസ്തികള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥ സ്വാഭാവിക നീതിക്ക് വിരുദ്ധമാണ്.
പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഏകപക്ഷീയമായി ബില്‍ അവതരിപ്പിച്ച നടപടി യെയും മെത്രാന്‍ സമിതി വിമര്‍ശിച്ചു. മൗലികാവകാശങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ കൂടിയാലോചനകളും ചര്‍ച്ചകളും അനിവാര്യമാണ്. വിവാദമായ വ്യവസ്ഥകള്‍ ബില്ലില്‍ നിന്ന് പിന്‍വലിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്ക പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മെത്രാന്‍ സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

