ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍; 2025-ല്‍  ഇന്ത്യയില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്

attacks on Christians India 2025 report increase

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രസംഭവങ്ങളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2025-ല്‍ അക്രമങ്ങള്‍ കൂടുതല്‍ നടന്നത് ക്രിസ്മസ് കാലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇഎഫ്‌ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. 

ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ 2025-ല്‍  747 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ല്‍ 640 വും 2023-ല്‍ 601-മായിരുന്നു ഇത് യഥാക്രമം. 2014-ല്‍ ക്രൈസ്തവര്‍ക്കെതിരെ 147 അക്രമസംഭവങ്ങളായിരുന്നു രാജ്യത്തുടനീളം രേഖപ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസികളില്‍ ഏറെ ആശങ്കപ്പെടുത്തുന്ന വിധത്തിലാണ് അക്രമങ്ങള്‍ പെരുകുന്നതെന്ന് വ്യക്തം.

2025ല്‍ കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശിലാണ് (217 സംഭവങ്ങള്‍). തൊട്ടടുത്തുള്ളത് ഛത്തീസ്ഗഢും (177). യഥാര്‍ത്ഥത്തില്‍ നടക്കുന്ന അക്രമങ്ങളുടെ ഒരു ഭാഗം മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികാര നടപടികളെ ഭയന്നും നിയമസഹാ യത്തിന്റെ അഭാവം മൂലവും ഗ്രാമീണ മേഖലകളില്‍ പല സംഭവങ്ങളും പുറംലോകം അറിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Related Articles
Jaranwala anti-Christian violence verdict

പാക്കിസ്ഥാന്‍ കോടതിയുടെ അപൂര്‍വ വിധി; ജരന്‍വാല ക്രൈസ്തവ വിരുദ്ധ അക്രമത്തില്‍ പ്രതിക്ക് 10 വര്‍ഷം തടവ്ശിക്ഷ

ഫൈസലാബാദ്:  പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ക്രൈസ്തവ വിരുദ്ധ അക്രമങ്ങളിലൊന്നായ 2023-ലെ ജരന്‍വാല അക്രമങ്ങളില്‍ പങ്കെടുത്ത ക്രെയ്ന്‍ ഓപ്പറേറ്ററായ ഒരു പ്രതിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച്  പാക്ക് കോടതി. പഞ്ചാബ് പ്രവിശ്യയിലെ

Read More »
FCRA Amendment Bill CBCI

എഫ്‌സിആര്‍എ ഭേദഗതി ബില്‍ വര്‍ഷകാല സമ്മേളനത്തില്‍; ആശങ്ക നിലനില്ക്കുന്നുവെന്ന് സിബിസിഐ

ന്യൂഡല്‍ഹി:  വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്‍ ഭാവിയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.