ദൈവജനത്തെ സഹായിക്കേണ്ടത് സഹശുശ്രൂഷ പട്ടം ലഭിച്ചവര്‍;  മാര്‍ ഇഞ്ചനാനിയില്‍

coadjutor bishops responsibility serve faithful Mar Inchanani

താമരശേരി: ദൈവജനത്തെ സഹായിക്കാനും അവരെ ആത്മീയമായി വളര്‍ത്താനും പുരോഹിതരോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സഹശുശ്രൂഷ പട്ടം ലഭിച്ചവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.

താമരശേരി കത്തീഡ്രലില്‍ ഡീക്കന്‍, സബ്ഡീക്കന്‍, കാറോയ പട്ടങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയില്‍ പൗരോഹിത്യ ശുശ്രൂഷയ്‌ക്കൊപ്പം സഹശുശ്രൂഷ പദവിക്കും വലിയ പ്രാധാന്യമുണ്ട്; മാര്‍ ഇഞ്ചനാനിയില്‍ ചൂണ്ടിക്കാട്ടി.

ഫിലിപ്‌സ് തൂനാട്ട് (കൂരാച്ചുണ്ട്), ആന്റണി പൂവത്തോലില്‍ (പനംപ്ലാവ്), മാത്യു കല്ലേരിത്താഴത്ത് (കൂടരഞ്ഞി), ഇമ്മാനുവേല്‍ കണ്ടച്ചാലില്‍ (പൊയിലോംചാല്‍) എന്നീ വൈദിക വിദ്യാര്‍ഥികളാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്.

ജോസഫ് തെങ്ങുപള്ളില്‍ (ചക്കിട്ടപാറ), ജോസഫ് കിളിയമ്പ്രയില്‍ (കുണ്ടുതോട്), തോമസ് കടക്കേലില്‍ (റിപ്പണ്‍-മാനന്തവാടി) എന്നിവര്‍ക്ക് സബ് ഡീക്കന്‍ പട്ടവും ലഭിച്ചു.

തോമസ് ഇലവനാല്‍ (പാറോപ്പടി), ജോസഫ് മണിയമ്പ്രായില്‍ (കോനൂര്‍കണ്ടി), ജോണ്‍ പ്ലാംപറമ്പില്‍ (മാലാപറമ്പ്) എന്നിവര്‍ക്ക് കാറോയ പട്ടം നല്‍കി.

Related Articles
priesthood touch of God Mar Inchanani message

ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യം: മാര്‍ ഇഞ്ചനാനിയില്‍

അങ്ങാടിപ്പുറം: ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യമെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഫാ. ബിജു ചെന്നിക്കര, ഫാ. ജോസു കുട്ടി കാലായില്‍ എന്നിവരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം പാലൂര്‍ കോട്ട സെന്റ് മേരീസ് പള്ളി

Read More »
Divine Misericordia International Ministry new leadership

ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ നേതൃത്വം

ചേര്‍ത്തല: ആഗോളതലത്തില്‍ ദൈവകരുണയുടെ സന്ദേശം എത്തിക്കുന്ന ദിവീന മിസരികോര്‍ദിയ  ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ പുതിയ നേതൃ നിരയെ തിരഞ്ഞെടുത്തു. ചേര്‍ത്തല മായിത്തറ തിരുഹൃദയ ദേവാലയത്തിന്റെ ആതിഥേയത്വത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.