ജീവനോട് തുറവിയുള്ള സംസ്‌കാരത്തിന്റെ വക്താക്കളായി യുവജനങ്ങള്‍ മാറണം:  മാര്‍ ജോസഫ് പാംപ്ലാനി

youth culture of life Mar Joseph Pamplany

തലശേരി: ജീവനോട് തുറവിയുള്ള സംസ്‌കാരത്തിന്റെ വക്താക്കളായി യുവജനങ്ങള്‍ മാറണമെന്ന് തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി.  കെസിബിസി പ്രോ-ലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോ-ലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.

ജപ്പാന്‍ എന്ന രാജ്യം ജനസംഖ്യ കുറയ്ക്കാന്‍ ഏറെ ആവേശം കാണിച്ചു. റഷ്യയും അങ്ങനെ തന്നെ. എന്നാല്‍ അതിന്റെ ദുരന്തഫലങ്ങള്‍ ആ രാജ്യങ്ങള്‍ നേരിടുന്നു. അവരതിനുളള പരിഹാര ശ്രമങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്  അധ്യക്ഷത വഹിച്ചു. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്‍കി. കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പമ്പില്‍ പതാക ഉയര്‍ത്തി.

ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍  ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍മാരായ സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറന്‍സ് കടിക്കാട്ട്, സീറോ മലബാര്‍ പ്രോ-ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി ജോയ്‌സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോ-ഓര്‍ഡിനേറ്റര്‍ ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മരിയ ഭവന്‍ പൂപ്പറമ്പ്, സ്‌നേഹാലയം അമ്പലത്തറ, സ്‌നേഹഭവന്‍ കൊളയാട്, ആശാഭവന്‍ കരുവഞ്ചാല്‍ എന്നീ സ്ഥാപനങ്ങളെയും, ഫാ. പ്രിയേഷ് കളരിമുറിയില്‍, ഷാജി & ബോബി വേറനാനിക്കല്‍ എന്ന 10 മക്കളുള്ള വലിയ കുടുംബത്തെയും കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കൂടാതെ ‘നല്ല സമറായന്‍ സംഗമം’ എന്ന പേരില്‍ അഗതിമന്ദിരങ്ങള്‍ നടത്തുന്ന 50 തോളം സുമനസുകളെയും അതിരൂപത ആദരിച്ചു.

അടുത്ത വര്‍ഷം പ്രോ-ലൈഫ് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതക്കുവേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി.

Related Articles
Malayattoor youth prayer gathering Kerala

മലയാറ്റൂരില്‍ യുവജനങ്ങള്‍ പ്രാര്‍ത്ഥനാ സംഗമം നടത്തി

മലയാറ്റൂര്‍: കെസിവൈഎം സംസ്ഥാന സമിതിയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ കുരിശുമുടിയില്‍ പ്രാര്‍ത്ഥനാ സംഗമവും സമ്മേളനവും നടത്തി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു.  കെസിവൈഎം എറണാകുളം-അങ്കമാലി മേജര്‍

Read More »
Orthodox Student Movement supports anti-drug campaign

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം

കോട്ടയം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പൂര്‍ണപിന്തുണ പ്രഖ്യാ പിച്ച്  മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈ സ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം (എംജിഒസി എസ്എം) കേന്ദ്രസമിതി. വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രവര്‍ത്തകര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.