അനുതാപത്തിന്‍ ക്രൂശുംതാങ്ങി ബിഷപ്പുമാര്‍ക്കൊപ്പം വിശ്വാസികളും  മലകയറി

faithful carry cross penitential hill climb bishops

 കണ്ണൂര്‍: കനകപ്പള്ളി വടക്കാംകുന്ന് കുരിശുമല പ്രയാണം  കണ്ണൂര്‍ രൂപതയിലെ കെസിവൈഎമ്മിന്റെ  ആഭിമുഖ്യത്തില്‍ നടത്തി. ഒമ്പത് വര്‍ഷമായി കെസിവൈഎം കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ കുരിശുമല പ്രയാണത്തിന് കനകപ്പള്ളി മാര്‍ട്ടിന്‍ ഡി പോറസ് ഇടവക ആതിഥേയത്വം വഹിച്ചു.

കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല,  സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും, വിവിധ ഇടവകകളില്‍ നിന്നും എത്തിയ വിശ്വാസികളും വടക്കാംകുന്ന് മലമുകളില്‍ കുരിശുമായി എത്തിയിരുന്നു.

തുടര്‍ന്ന് മെത്രാന്മാര്‍ അനുഗ്രഹപ്രഭാഷണവും നടത്തി. കെസിവൈഎം കണ്ണൂര്‍ രൂപത പ്രസിഡന്റ് റോജന്‍ എന്‍. അധ്യക്ഷത വഹിച്ചു.

കെസിവൈഎം കണ്ണൂര്‍ രൂപത ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ എടത്തില്‍, സെന്റ്മാര്‍ട്ടിന്‍ ഡി പോറസ് ഇടവക വികാരി ഫാ. അനില്‍ അറക്കല്‍,   കെസിവൈഎം രൂപത ജനറല്‍ സെക്രട്ടറി സെബി പി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Pope Cuba prisoners release Holy Week

പാപ്പ ഇടപെട്ടു; വിശുദ്ധ വാരത്തിന് മുന്നോടിയായി ക്യൂബയില്‍ 51 തടവുകാര്‍ക്ക് മോചനം

ഹവാന/ക്യൂബ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും നേരിടുന്ന ക്യൂബയില്‍, വത്തിക്കാന്റെ നയതന്ത്ര ഇടപെടലിലൂടെ  51 തടവുകാര്‍ക്ക് മോചനം. ഫെബ്രുവരി 28-ന് വത്തിക്കാനില്‍  ലിയോ 14-ാമന്‍ പാപ്പയും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും

Read More »
Arunachal youth peace prayer Holy Week

വിശുദ്ധവാരത്തില്‍ സമാധാന പ്രാര്‍ത്ഥനകളുമായി അരുണാചലിലെ യുവജനങ്ങള്‍ 

മിയാവു (അരുണാചല്‍പ്രദേശ്): ലോകസമാധാ നത്തിനും മതസൗഹാര്‍ദ്ദത്തിനുമായുള്ള പ്രാര്‍ത്ഥനകളുമായി അരുണാചല്‍പ്രദേശിലെ മിയാവു രൂപതയിലെ യുവജനങ്ങള്‍.  ദൗമാലി സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ രൂപതയുടെ 30 കേന്ദ്രങ്ങളില്‍നിന്നുള്ള വൈദികരും സന്യസ്തരും യുവജനങ്ങള്‍ക്കൊപ്പം പങ്കെടുത്തു.  അഞ്ചു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.