യൂറോപ്പിലെ തെരുവോരങ്ങളില്‍ ഉയരുന്ന കുരിശിന്റെ വഴികള്‍

Stations of the Cross Europe streets

തെരുവോരങ്ങളിലെ കുരിശടികള്‍ക്ക് മുന്നില്‍ പ്രാര്‍ഥിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ക്രിസ്തുവില്‍ നിന്നും പിന്തിരിഞ്ഞ് നിന്ന ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഓസ്ട്രിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും പുതിയ കാഴ്ചയാണിത്.

ഇവിടെയുളള മിക്ക വഴിവക്കിലും ഉയര്‍ന്നുനില്‍ക്കുന്ന കുരിശടികള്‍ ധാരാളം കാണാം. പ്രകൃതിയുടെ നിശ്ശബ്ദതയില്‍, പച്ചപ്പിനിടയില്‍, മലനിരകളുടെയും വയലുകളുടെയും അരികില്‍ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഈ ആത്മീയസാന്നിധ്യം അനേകരെ വിശ്വാസത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അടയാളമാണ്. ദൈവികസംരക്ഷണത്തിന്റെയും അനുഗ്രഹത്തിന്റെയും വറ്റാത്ത നീരുറവയായി അവരിതിനെ കാണുന്നു.തിരക്കിട്ട യാത്രക്കിടയില്‍ ഒരു നിമിഷം നില്‍ക്കാനും, ദൈവത്തെ ഓര്‍ക്കാനും, ഹൃദയം തുറന്ന് പ്രാര്‍ത്ഥിക്കാനും ക്ഷണിക്കുന്ന നിശ്ശബ്ദ സാന്നിധ്യം.  അവിടെ നിന്ന് ഇപ്പോള്‍ ഉയരുന്നത് കുരിശിന്റെ വഴിയിലെ പ്രാര്‍ഥനകളാണ്…..

ഇത്തരം വഴിയോര കുരിശുകള്‍ക്ക് യൂറോപ്പിലെ വിശ്വാസജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രത്യേകിച്ച് നോമ്പുകാലത്ത്.  ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ ഒരുമിച്ചു കൂടി പ്രാര്‍ഥിക്കുന്നതും കുരിശിന്റെ വഴി നടത്തുന്നതും അടുത്ത കാലത്ത് വര്‍ധിച്ചുവരുന്നൊരു കാഴ്ചയാണ്. നഗരത്തിരക്കിനിടയിലും, ആളുകള്‍ ഒരു ആത്മീയ യാത്രയായി കുരിശിന്റെ വഴികള്‍ പിന്തുടരുമ്പോള്‍ അത് അവിശ്വാസികളുടെ ഹൃദയത്തെപ്പോലും പിടിച്ചുലയ്ക്കുന്നു.

യൂറോപ്പില്‍ വിശ്വാസത്തകര്‍ച്ചയുണ്ടെന്ന് പറയുന്നത് വെറുതെയെന്ന് തോന്നും ഇതുവഴി കടന്നുപോയാല്‍. ഇതൊക്കെ കണ്ടാല്‍ ഒരുപക്ഷേ അവിശ്വാസികള്‍ക്ക് പോലും ദൈവസാന്നിധ്യം അനുഭവപ്പെടുന്നുണ്ടാകാം.

യൂറോപ്പിലെ ഈ വഴിയോര കുരിശടികള്‍ നമ്മുടെ നാട്ടിലെ ചാപ്പലുകളെയും കപ്പേളകളെയും ഓര്‍മ്മിപ്പിക്കുന്നു. സംസ്‌കാരങ്ങള്‍ വ്യത്യസ്തമായാലും ദൈവത്തെ തേടുന്ന മനുഷ്യഹൃദയം ഒരുപോലെയാണെന്ന സത്യം ഈ കുരിശടികള്‍ നമ്മോട് ഉദ്‌ഘോഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ വഴിയോര കുരിശുകള്‍ മതചിഹ്നം മാത്രമല്ല; അത് വിശ്വാസത്തിന്റെ അടയാളവും, ശാന്തിയുടെ ഇടവും, ദൈവസാന്നിധ്യത്തിന്റെ നിശ്ശബ്ദ ഓര്‍മ്മപ്പെടുത്തലുമാണ്. യൂറോപ്പ് വീണ്ടും ക്രിസ്തുവിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണ്.

ജോമേഷ് ജോസഫ്, സ്വിറ്റ്‌സര്‍ലണ്ട്

Related Articles
Christian persecution Europe rising hate crimes

യൂറോപ്പിൽ ക്രൈസ്തവ വിദ്വേഷവും അനുബന്ധ കുറ്റകൃത്യങ്ങളും വർധിക്കുന്നു

മ്യൂണിക്ക്: ജർമ്മനിയിലെ മ്യൂണിക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്‌സർവേറ്ററി ഓൺ ഇൻടോളറൻസ് ആൻഡ് ഡിസ്‌ക്രിമിനേഷൻ എഗെയ്ൻസ്റ്റ് ക്രിസ്ത്യൻസ് (OIDAC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യൂറോപ്പിൽ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ ആശങ്കാജനകമാംവിധം വർധിക്കുകയാണ്. ഫെബ്രുവരി മാസത്തിൽ

Read More »
Fr. Cherian Varikkatt passes away

യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ പ്രഥമ കോര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ വാരിക്കാട്ട്അന്തരിച്ചു

റോം/കോതമംഗലം: യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖ സഭാ ചരിത്രകാരനും പ്രഥമ കോര്‍ഡിനേറ്റര്‍ ജനറലുമായ  ഫാ. ചെറിയാന്‍ വാരിക്കാട്ട് (Fr. Cherian Varikkatt) (69) അന്തരിച്ചു.  2016

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.