ബോയ്‌സ് ടൗണ്‍’ സ്ഥാപകന്‍ധന്യന്‍ പദവിയില്‍

Boys Town founder beatified

വത്തിക്കാന്‍ സിറ്റി: അനാഥരും നിര്‍ധനരുമായ കുട്ടികളെ സംരക്ഷിക്കുന്നതില്‍ വിപ്ലവാത്കമായ ശൈലിക്ക് തുടക്കം കുറിച്ച  ‘ബോയ്‌സ് ടൗണ്‍’ സ്ഥാപകന്‍ ഫാ. എഡ്വേര്‍ഡ് ജെ. ഫ്‌ലാനഗനെ ധന്യനായി അംഗീകരിക്കുന്ന ഡിക്രിയില്‍ ലിയോ 14-ാമന്‍ പാപ്പ ഒപ്പുവച്ചു. ഫാ. ഫ്‌ളാനഗന്‍ ഉള്‍പ്പടെ ആറു പേരുടെ നാമകരണനടപടികള്‍ക്ക് പാപ്പ  അംഗീകാരം നല്‍കി. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍  കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇതുസംബന്ധിച്ച ഡിക്രികളില്‍ ഒപ്പുവച്ചത്.

അമേരിക്കയിലെ നെബ്രാസ്‌കയില്‍ സ്ഥാപിച്ച ‘ബോയ്‌സ് ടൗണി’ലൂടെ അനാഥരും ദരിദ്രരുമായ ആണ്‍കുട്ടികളുടെ പുനരധിവാസത്തിനായി വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഐറിഷ് വംശജനായ പുരോഹിതനാണ് ഫാ. ഫ്‌ലാനഗന്‍. ‘മോശപ്പെട്ട കുട്ടികളില്ല, മോശമായ ചുറ്റുപാടുകളും തെറ്റായ മാതൃകകളും മാത്രമേയുള്ളൂ’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ മോശമായ ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കുട്ടികളോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 1938-ല്‍ പുറത്തിറങ്ങിയ ‘ബോയ്‌സ് ടൗണ്‍’ എന്ന സിനിമയിലെ അഭിനയത്തിന് സ്പെന്‍സര്‍ ട്രേസിക്ക് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

1867-ല്‍ കോളറ ബാധിതരെ ശുശ്രൂഷിക്കുന്നതിനായി സ്വജീവന്‍ സമര്‍പ്പിച്ച  കര്‍ദിനാള്‍ ലുഡോവിക്കോ അല്‍തിയേരിയുടെ നാമകരണനടപടികള്‍ക്കും പാപ്പ  അംഗീകാരം നല്‍കി. സഹജീവികള്‍ക്കായി ‘ജീവന്‍ സമര്‍പ്പിക്കുന്നവര്‍ക്കായി’ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച പ്രത്യേക നടപടിക്രമത്തില്‍ ഉള്‍പ്പെടുത്തി കര്‍ദിനാള്‍ ലുഡോവിക്കോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് പാപ്പ അംഗീകാരം നല്‍കിയതായി ഇഡബ്ല്യുറ്റിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ അല്‍ബാനോ ബിഷപ്പായിരുന്നു കര്‍ദിനാള്‍ ലുഡോവിക്കോ.

12 കുട്ടികളുടെ പിതാവും മാതൃകാ കുടുംബജീവിതം നയിക്കുകയും ചെയ്ത ഇറ്റാലിയന്‍ അല്‍മായനായ ഗ്യൂസെപ്പെ കാസ്റ്റാഗ്നറ്റി, ‘ടീംസ് ഓഫ് അവര്‍ ലേഡി’ എന്ന കൂട്ടായ്മയുടെയുടെയും ഫ്രട്ടേണിറ്റി ഓഫ് ഔര്‍ ലേഡി ഓഫ് റിസറക്ഷന്‍ എന്ന സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സ്ഥാപകന്‍ ഫാ. ഹെന്റി കഫറെല്‍, ഗ്വാട്ടിമാലയില്‍ മിഷനറിയായിരുന്ന പോളിഷ് സന്യാസിനി സിസ്റ്റര്‍ സ്റ്റാനിസ്ലാവ സാമുലോവ്‌സ്‌ക, സ്പാനിഷ് സന്യാസിനിയായ  സിസ്റ്റര്‍ മരിയ ഡൊളൊറസ് റൊമേരോ അല്‍ഗാരിന്‍ എന്നിവരെയും ധന്യരായി പ്രഖ്യാപിക്കുന്ന ഡിക്രിയില്‍ പാപ്പ ഒപ്പുവച്ചു.

Related Articles
Mozambique terrorist attack Catholic church burned historic church

മൊസാംബിക്കില്‍ ഭീകരാക്രമണം: ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയം അഗ്‌നിക്കിരയാക്കി

മാപുട്ടോ/മൊസാംബിക്ക്: മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രസിദ്ധമായ സെന്റ് ലൂയിസ് ഡി മോണ്ട്‌ഫോര്‍ട്ട് ഇടവക ദേവാലയം പൂര്‍ണമായും നശിച്ചു. ഏപ്രില്‍ 30 വ്യാഴാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തില്‍  ഭീകരര്‍ ദൈവാലയം

Read More »
Pope to address Spanish Parliament

ചരിത്രത്തിലാദ്യമായി പാപ്പ  സ്പാനിഷ് പാര്‍ലമെന്റിനെ  അഭിസംബോധന ചെയ്യും

മാഡ്രിഡ്: സ്‌പെയിനിന്റെയും വത്തിക്കാന്റെയും നയതന്ത്രബന്ധത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ലിയോ 14-ാമന്‍ മാര്‍പാപ്പ ജൂണ്‍ 8-ന് സ്പാനിഷ് പാര്‍ലമെന്റിനെ ((Cortes Generales) അഭിസംബോധന ചെയ്യും. കഴിഞ്ഞ ദശകങ്ങളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ട് പതിനാറാമന്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.