സമാധാനത്തിന് വിശ്വാസം പ്രധാനം: കര്‍ദിനാള്‍ പൂള

faith essential for peace Cardinal Poola

പാലയൂര്‍: ലോകത്തില്‍ സമാധാനത്തിന്റെ വഴികള്‍ തുറക്കപ്പെടണമെങ്കില്‍ വിശ്വാസമാണ് ഏറ്റവും പ്രധാനമെന്ന് സിബിസിഐ പ്രസിഡന്റ്  കര്‍ദിനാള്‍ ആന്റണി പൂള. ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ആ സമാധാനത്തിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലയൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മാര്‍ ജേക്കബ് തൂങ്കുഴി നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലയൂര്‍ തീര്‍ത്ഥാടനം തെളിയിക്കുന്നത് പ്രതീക്ഷയും സമാധാനവും ലോകത്തിന് നല്‍കാന്‍ കഴിയുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സമുദായ ശക്തീകരണത്തിന്റെ കാലഘട്ടത്തില്‍ നടക്കുന്ന തീര്‍ത്ഥാടനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് മാര്‍ താഴത്ത്  പറഞ്ഞു.

ബിഷപ്പുമാരായ മാര്‍ ടോണിനീലങ്കാവില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, ആര്‍ച്ചുപ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, മോണ്‍. ജയ്സണ്‍ കൂനന്‍ പ്ലാക്കില്‍, മോണ്‍. ജോസ് കോനിക്കര, ജനറല്‍ കണ്‍വീനര്‍ ഫാ. ജോണ്‍ പോള്‍ ചെമ്മണ്ണൂര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൃശൂര്‍ അതിരൂപത പാലൂരിലേക്ക് നടത്തിയ 29-ാം മഹാതീര്‍ത്ഥാടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. നേരത്തെ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മഹാതീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം മാര്‍ ആന്‍ഡ്രൂസ് താഴത്ത് ലൂര്‍ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന് പേപ്പല്‍ പതാക കൈമാറി നിര്‍വഹിച്ചു.

തീര്‍ത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം 16  ഫൊറോനകളെ പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകളും ഉണ്ടായിരുന്നു. ചേലക്കര, എരുമപ്പെട്ടി, വടക്കാഞ്ചേരി, കൊട്ടേക്കാട്, വേലൂര്‍ ,മറ്റം, പഴുവില്‍, കണ്ടശാങ്കടവ്, വലപ്പാട് തീരദേശം, ചാവക്കാട് കടപ്പുറം എന്നീ പദയാത്രകള്‍ പാലയൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സമാപിച്ചു.

രണ്ടാംഘട്ട പദയാത്ര പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം  മാര്‍ ടോണി നീലങ്കാവില്‍ പാവറട്ടി തീര്‍ത്ഥാടനകേന്ദ്രം വികാരി ഫാ. ആന്റണി ചെമ്പകശ്ശേരിക്ക് പേപ്പല്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പാലൂരില്‍ എത്തിച്ചേര്‍ന്ന പദയാത്രയെ സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ആന്റണി പൂള, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഛായ ചിത്രവും കബറിടത്തില്‍ നിന്നുള്ള ദീപശിഖയും പാലയൂര്‍ പള്ളി പൊതുസമ്മേളന വേദിയില്‍ പ്രതിഷ്ഠിച്ചിരുന്നു.

Related Articles
Vallarpadam Marian Pilgrimage

വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ ആരംഭിച്ചു

കൊച്ചി: ഈ വര്‍ഷത്തെ ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഇതോടനുബന്ധിച്ചുള്ള 501 അംഗ കമ്മിറ്റികളുടെ രൂപീകരണം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിര ഹാളില്‍ വച്ച് മെത്രാപ്പോലീത്ത ഡോ.

Read More »
Malayattoor Kurishumudi

മലയാറ്റൂര്‍ കുരിശുമുടിയില്‍ എട്ടാമിടം

എറണാകുളം: മലയാറ്റൂര്‍ കുരിശുമുടിയിലും മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിലും എട്ടാമിടം തിരുനാള്‍ തുടങ്ങി. ഏപ്രില്‍ 19ന് സമാപിക്കും. കുരിശുമുടി ദേവാലയത്തില്‍ നാളെ (ഏപ്രില്‍ 18) രാവിലെ 5.30, 7.30, 9.30, വൈകുന്നേരം 5.30 സമയങ്ങളില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.