വിശുദ്ധ യൗസേപ്പിതാവിന്റെ മേലങ്കിയും അരപ്പട്ടയും കാണാന്‍ ജനപ്രവാഹം

St Joseph cloak girdle relic public viewing

റോം: വിശുദ്ധ യൗസേപ്പിതാവിനെ(St Joseph) ലോകം മുഴുവന്‍ ആദരവോടെ ഓര്‍ക്കുന്ന ഈ നാളുകളില്‍ വത്തിക്കാനോട് ചേര്‍ന്നുള്ള സെന്റ് അനസ്താസിയായുടെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ വീണ്ടും ശ്രദ്ധേയമാകുന്നു. വിശുദ്ധന്‍ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മേലങ്കിയും അദ്ദേഹം ധരിച്ചിരുന്ന അരപ്പട്ടയും കാണാന്‍ ഇപ്പോള്‍ ജനപ്രവാഹമാണ്.

ഈ തിരുക്കച്ച വിശുദ്ധനാട്ടില്‍ നിന്നും റോമിലെത്തിച്ചത് വിശുദ്ധ ഹെലേനയോ സഭാപിതാവായ സെന്റ് ജെറോമോ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ, തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ഈ തിരുശേഷിപ്പ് കാണാനും വണങ്ങാനും കഴിയും.

ഉണ്ണീശോയെ പുതപ്പിക്കാന്‍ വിശുദ്ധ യൗസേപ്പിതാവ് ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്ന ഈ മേലങ്കിക്ക് പ്രത്യേക മധ്യസ്ഥശക്തിയുണ്ടെന്നാണ് വിശ്വാസികളുടെ അഭിപ്രായം.വിശുദ്ധ യൗസേപ്പിതാവിന്റെ മേലങ്കി തവിട്ട് നിറമുളള തുണി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വസ്ത്രത്തോടുളള ഭക്തിയുടെ ഭാഗമായാണ് ലോകമെമ്പാടും ‘വിശുദ്ധ യൗസേപ്പിതാവിന്റെ മേലങ്കി പ്രാര്‍ത്ഥന’ പ്രചാരത്തിലായത്. യൗസേപ്പിതാവ് അരയില്‍ ധരിച്ചിരുന്ന തുകല്‍ കൊണ്ടുള്ള അരപ്പട്ടയും പ്രത്യേക പേടകത്തില്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

കുടുംബങ്ങളുടെയും തൊഴിലാളികളുടെയും മധ്യസ്ഥനായ വിശുദ്ധന്റെ അനുഗ്രഹം തേടി ഓരോവര്‍ഷവും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഈ ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത്.

ഇതൊടൊപ്പം തന്നെ പരിശുദ്ധ കന്യാമറിയത്തിന്റെ ശിരോവസ്ത്രത്തിന്റെ ഒരു ഭാഗവും ഈ ബസിലിക്കയില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. പെസഹാ ആഘോഷത്തിനായി ജറുസലേമിലേക്കുള്ള യാത്രകളിലൊന്നില്‍ പരിശുദ്ധ അമ്മ ഈ ആവരണം ധരിച്ചിരുന്നിരിക്കണം എന്ന് കരുതപ്പെടുന്നു. ഈ രണ്ടു തിരുശേഷിപ്പുകളും വിശുദ്ധ യൗസേപ്പിതാവ് പരിശുദ്ധ അമ്മയെയും യേശുവിനെയും നിരന്തരം പരിപാലിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായി മാറുന്നു.

ഇറ്റലിയിലെ പാദുവയിലുള്ള വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പുകള്‍ പോലെ തന്നെ, റോമിലെ ഈ വിശുദ്ധ വസ്ത്രങ്ങളും കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാന തിരുശേഷിപ്പുകളുടെ പട്ടികയിലാണുള്ളത്.

Related Articles
Pope appoints new bishop in China

ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനവും ബെയ്ജിംഗും തമ്മില്‍ ഒപ്പുവച്ചിട്ടുള്ള ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ചു. ചൈനയിലെ ഇന്നര്‍ മംഗോളിയന്‍ പ്രദേശത്തുള്ള ചിഫെങ് രൂപതയുടെ മെത്രാനായി ജോസഫ് ചാങ്

Read More »
Benedictine monks in Jerusalem

പുറത്ത് യുദ്ധം; ബങ്കറിൽ പ്രാർത്ഥനയുമായി സന്യാസികൾ

യുദ്ധം ആരംഭിച്ചപ്പോൾ മുതൽ  ജറുസലേമിലെ ബെനഡിക്റ്റൈൻ സന്യാസികൾ (Benedictine monks in Jerusalem )എങ്ങനെയാണ് അതിനോട്   പ്രതികരിച്ചതെന്ന്  പറയുകയാണ് ജറുസലേമിലെ  ഡോർമിഷ്യൻ ആബിയുടെ തലവൻ  ബനഡിക്ടൈൻ ആബട്ട് നിക്കോദമൂസ് ഷ്നാബൽ.  ബോംബാക്രമണം ആരംഭിച്ചപ്പോൾ മുതൽ സന്യാസിമാരുടെ മുഴുവൻ സമൂഹവും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.