മതപരിവര്‍ത്തനം: ചരിത്രപരമായ വിധിയുമായി സുപ്രീംകോടതി

Supreme Court conversion verdict India

ന്യൂഡല്‍ഹി: അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ മുകളില്‍ കെട്ടിപ്പൊക്കിയ ഒരു വ്യാജ മതപരിവര്‍ത്തന കേസ് സുപ്രീംകോടതി റദ്ദാക്കി. തെളിവില്ലാത്ത ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം  ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പിതാവിനും മകനുമെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

2023 ജൂണ്‍ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹര്‍ജിക്കാരന്റെ മകനും സുഹൃത്തും വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സംഘം ആളുകള്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് ബഹളം വെക്കുകയും പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ആ ചെറുപ്പക്കാരന് ഒന്‍പത് ദിവസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. ആദ്യ പരാതിയില്‍ പിതാവിന്റെ പേര് ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് അദ്ദേഹത്തെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

വിശ്വസനീയമായ തെളിവുകളും നിയമപരമായി നിലനില്ക്കുന്ന പരാതിക്കാരും ഇല്ലാതെ ഇത്തരം കേസുകളില്‍ ക്രിമിനല്‍ നടപടികള്‍ തുടരുന്നത് നിയമ വിരുദ്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഇരയാക്കപ്പെട്ട വ്യക്തിയോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമേ പരാതി നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ഇതുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷികള്‍ നല്‍കുന്ന പരാതികള്‍ നിയമപരമായി നിലനില്‍ക്കില്ലന്നും ഉത്തരവില്‍ എടുത്തുപറയുന്നുണ്ട്. 

ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും  കേസ് തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസ് വിധിയായത്. 

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമെന്നു പറയുമ്പോഴും സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥിക്കുന്നതുപോലും പല സംസ്ഥാനങ്ങളിലും കുറ്റകരമായി മാറിക്കഴിഞ്ഞു. ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്ന വിധത്തിലേക്ക് മതപരിവര്‍ത്തന നിരോധന നിയമം മാറുന്നതുകൊണ്ടാണ് ആ നിയമത്തെ കത്തോലിക്ക സഭ എതിര്‍ക്കുന്നത്. മതപരിവര്‍ത്തന നിരോധന നിയമപ്രകാരമുള്ള കേസുകള്‍ ജാമ്യമില്ലാ കുറ്റമാണെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം.

Related Articles
Justice J. B. Koshy Commission report

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: ആശ്വാസത്തിനിടയിലും പുകയുന്ന ആശങ്കകൾ

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പഠിക്കാനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് (Justice J. B. Koshy Commission report )ഒടുവിൽ പൊതുസമക്ഷമെത്തിയിരിക്കുകയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും

Read More »

നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല, സ്വന്തം വിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട് ; മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് സ്വന്തം വിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെന്നും തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും സുപ്രീംകോടതിയെ അറിയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഓരോ പൗരനും സ്വന്തം മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നു.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.