റവ. ഡോ. പോള്‍ അച്ചാണ്ടി സിഎംഐ സഭയുടെ പ്രയോര്‍ ജനറല്‍

Rev Dr Paul Achandy CMI Prior General

റവ. ഡോ. പോള്‍ അച്ചാണ്ടിയെ സിഎംഐ സഭയുടെ പ്രയോര്‍ ജനറലായി തിരഞ്ഞെടുത്തു. ഇതു രണ്ടാം തവണയാണ് ഫാ. പോള്‍ അച്ചാണ്ടി ഈ പദവിയിലെത്തുന്നത്. 2014-മുതല്‍ 2020 വരെ സിഎംഐ സഭയുടെ പ്രയോര്‍ ജനറലായിരുന്നു.

റവ. ഡോ. പോള്‍ അച്ചാണ്ടി 1992 ഡിസംബറിലാണ് വൈദിക പട്ടം സ്വീകരിച്ചത്.  ചെന്നൈ ഐഐടിയില്‍നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റും എംബിഎ ബിരുദവും നേടിയിട്ടുണ്ട്. ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം തലവനായിരുന്നു. 

തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യലായും പിന്നീട് പ്രൊവിന്‍ഷ്യലായും സേവനമനുഷ്ഠിച്ചു. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍, ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ പ്രോ വൈസ് ചാന്‍സലര്‍, ധര്‍മാരാം കോളേജിന്റെ റെക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

Related Articles
Mothers new generation Mar Peter Kochupurackal

അമ്മമാർ പുതു തലമുറയെ ശക്തിപ്പെടുത്തുന്നവർ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

തലശേരി:  അമ്മമാര്‍  പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹ നിർമ്മിതിയിൽ മുഖ്യ പങ്ക് വഹിക്കുന്നവരും സുകൃതങ്ങളുടെ സുഗന്ധവാഹകരുമാണെന്ന്  പാലക്കാട് രൂപതാധ്യക്ഷൻ   മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. തലശേരി സന്ദേശ് ഭവനിൽ നടന്ന സീറോ മലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു

Read More »
CBCI World Social Communications Day

യുവജനങ്ങൾ ‘ഡിജിറ്റല്‍ മിഷനറിമാരായി’ മാറണം,  ക്രൈസ്തവ യുവതയ്ക്ക് ഭാരതസഭയുടെ ആഹ്വാനം

ന്യൂഡല്‍ഹി: 2026 മേയ് 17-ന് ആചരിക്കുന്ന 60-ാമത് ലോക വാര്‍ത്താവിനിമയ ദിനത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗരേഖയുമായി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) സാമൂഹ്യ സമ്പര്‍ക്ക ഓഫീസ്. ‘മനുഷ്യന്റ ശബ്ദങ്ങളും മുഖങ്ങളും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.