പാപ്പ  വിശുദ്ധ അഗസ്റ്റിന്റെ ജന്മനാട്ടിലേക്ക്; ആഫ്രിക്കന്‍ സന്ദര്‍ശനം 13-ന് ആരംഭിക്കും

Pope Leo XIV Africa visit August 13

വത്തിക്കാന്‍ സിറ്റി:  ഏപ്രില്‍ 13 മുതല്‍ 23 വരെ ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന 11 ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ  സന്ദര്‍ശിക്കുന്നത്. പാപ്പയായ ശേഷമുള്ള ലിയോ പാപ്പയുടെ പ്രഥമ ആഫ്രിക്കന്‍ സന്ദര്‍ശനമാണിത്. താന്‍ അംഗമായ  അഗസ്റ്റീനിയന്‍ സന്യാസസഭയുടെ  ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ സ്മരണകളുറങ്ങുന്ന സ്ഥലങ്ങള്‍ പാപ്പയുടെ സന്ദര്‍ശനത്തിലെ പ്രധാന ഇടങ്ങളാണ്.

സമാധാനം, ഐക്യം, പ്രത്യാശ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഈ യാത്ര ഏപ്രില്‍ 13-ന് മുസ്ലീം ഭൂരിപക്ഷ രാജ്യവും വിശുദ്ധ അഗസ്റ്റിന്റെ ജന്മനാടുമായ അള്‍ജീരിയയിലേക്ക് നടത്തുന്ന യാത്രയോടെയാണ് ആരംഭിക്കുന്നത്.  ലോകത്തിലെ ഏറ്റവും വലിയ മോസ്‌കുകളിലൊന്നായ ‘ഗ്രേറ്റ് മോസ്‌ക് ഓഫ് അള്‍ജിയേഴ്‌സ്’ സന്ദര്‍ശിക്കുന്ന പാപ്പ മതസൗഹാര്‍ദ്ദത്തിലൂന്നിയ  പരിപാടികള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

തുടര്‍ന്ന് കാമറൂണിലെത്തുന്ന മാര്‍പാപ്പ സമാധാനത്തിനും അനുരഞ്ജനത്തിനും മുന്‍ഗണന നല്‍കുന്ന പരിപാടികളില്‍ പങ്കെടുക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന ബമെന്‍ഡ പ്രദേശം സന്ദര്‍ശിക്കുകയും സമാധാന സംഗമത്തില്‍ പങ്കെടുക്കുകയും ചെയ്യും. ദുവാലയിലെ ജപ്പോമ സ്റ്റേഡിയത്തില്‍ നടക്കുന്ന ദിവ്യബലിക്ക് പാപ്പ കാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 18-ന് അംഗോളയില്‍ എത്തുന്ന മാര്‍പാപ്പ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ  ‘മാമ മുക്‌സിമ’യില്‍ വിശ്വാസികളോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. രാജ്യത്തെ നഴ്‌സിംഗ് ഹോമുകളും പാപ്പ സന്ദര്‍ശിക്കും.

സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ ഇക്വറ്റോറിയല്‍ ഗിനിയയിലെത്തുന്ന മാര്‍പാപ്പ നാഷണല്‍ സര്‍വകലാശാല കാമ്പസില്‍ ക്രമീകരിച്ചിരിക്കുന്ന കൂടിക്കാഴ്ചയില്‍ യുവാക്കളുമായും കലാകാരന്മാരുമായും സംവദിക്കും.  ഏപ്രില്‍ 23-ന് മലാബോ സ്റ്റേഡിയത്തിലെ സമാപന ദിവ്യബലിക്ക് ശേഷമാവും പാപ്പയുടെ മടക്കം.

വിവിധ രാജ്യങ്ങളിലെ അനാഥാലയങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ജയിലുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് വഴി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള സഭയുടെ കരുതല്‍ പാപ്പ പ്രകടമാക്കും. ഒരോ രാജ്യത്തെയും പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ലോഗോകളും ആപ്തവാക്യങ്ങളും വത്തിക്കാന്‍ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ചു.

Related Articles
Pope Leo XIV ceasefire Middle East peace appeal

പശ്ചിമേഷ്യയിൽ സമാധാനം പുലരണം;  അടിയന്തര വെടിനിർത്തലിന് ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന ത്രിസന്ധ്യാപ്രാർത്ഥയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവെ ലിയോ പതിനാലാമൻ പാപ്പ മധ്യേഷ്യയിലെ സംഘർഷങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. നിലവിൽ തുടരുന്ന യുദ്ധവും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും

Read More »
Vatican changes new Sostituto papal residence head Pope

വത്തിക്കാനില്‍ നിര്‍ണാക മാറ്റങ്ങള്‍; പുതിയ ‘സോസ്റ്റിറ്റൂട്ടോ’യെയും പേപ്പല്‍ വസതിയുടെ തലവനെയും നിയമിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ഭരണസംവിധാനത്തില്‍ മാര്‍പാപ്പയ്ക്കും സെക്രട്ടറി ഓഫ് സ്റ്റേറ്റിനും ശേഷം മൂന്നാമതായി വരുന്ന ‘സോസ്റ്റിറ്റൂട്ടോ  ‘ പദവിയില്‍ ആര്‍ച്ചുബിഷപ് പാബ്ലോ റുഡെല്ലിയെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ ജനറല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.