വത്തിക്കാനില്‍ നിര്‍ണാക മാറ്റങ്ങള്‍; പുതിയ ‘സോസ്റ്റിറ്റൂട്ടോ’യെയും പേപ്പല്‍ വസതിയുടെ തലവനെയും നിയമിച്ച് പാപ്പ

Vatican changes new Sostituto papal residence head Pope

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ഭരണസംവിധാനത്തില്‍ മാര്‍പാപ്പയ്ക്കും സെക്രട്ടറി ഓഫ് സ്റ്റേറ്റിനും ശേഷം മൂന്നാമതായി വരുന്ന ‘സോസ്റ്റിറ്റൂട്ടോ  ‘ പദവിയില്‍ ആര്‍ച്ചുബിഷപ് പാബ്ലോ റുഡെല്ലിയെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ ജനറല്‍ അഫയേഴ്സ് വിഭാഗം തലവനാണ്  സോസ്റ്റിറ്റൂട്ടോ   എന്ന പേരിലറിയപ്പെടുന്നത്. വത്തിക്കാന്‍ ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള പദവികളിലൊന്നാണിത്.  മാര്‍പാപ്പയുടെ പ്രസംഗങ്ങള്‍, രേഖകള്‍, ഔദ്യോഗിക യാത്രകള്‍ എന്നിവയുടെ ഏകോപനം  സോസ്റ്റിറ്റൂട്ടോ  യുടെ ചുമതലയാണ്. ഇറ്റാലിയന്‍ സ്വദേശിയും 55 കാരനുമായ ആര്‍ച്ചുബിഷപ് റുഡെല്ലി നിലവില്‍ കൊളംബിയയിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.

കൂടാതെ പേപ്പല്‍ വസതിയുടെ പ്രീഫെക്ടായി കനേഡിയന്‍-ക്രോയേഷ്യന്‍ വംശജനായ ആര്‍ച്ചുബിഷപ് പീറ്റര്‍ റെയിച്ചിനെ പാപ്പ നിയമിച്ചു. നിലവില്‍ ഇറ്റലിയിലെയും സാന്‍ മറിനോയിലെയും വത്തിക്കാന്‍ സ്ഥാനപതിയായി പ്രവര്‍ത്തിക്കുകയായിരുന്നു ആര്‍ച്ചുബിഷപ് റെയിച്ച്. മാര്‍പാപ്പയുടെ ദൈനംദിന ഷെഡ്യൂളുകള്‍, പൊതുദര്‍ശനങ്ങള്‍, ചടങ്ങുകള്‍ എന്നിവ ക്രമീകരിക്കുന്നതിനുള്ള  ചുമതല ആര്‍ച്ചുബിഷപ് റെയിച്ചിനായിരിക്കും. നിലവില്‍ ‘സോസ്റ്റിറ്റൂട്ടോ  ‘ പദവിയില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നു വെനസ്വേലന്‍ ആര്‍ച്ചുബിഷപ് എഡ്ഗര്‍ പെന പാരയെ, ആര്‍ച്ചുബിഷപ് പീറ്റര്‍ റെയിച്ച്  വഹിച്ചിരുന്ന ചുമതലയായ ഇറ്റലിയിലെയും സാന്‍ മറിനോയിലെയും വത്തിക്കാന്‍ സ്ഥാനപതി സ്ഥാനത്തേക്ക് പാപ്പ നിയമിച്ചു.

Related Articles
Pope Cameroon visit ceasefire separatists peace

സമാധാനത്തിലേക്ക് വഴിതുറന്ന് പാപ്പയുടെ കാമറൂണ്‍ സന്ദര്‍ശനം; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് വിഘടനവാദികള്‍

യാവുണ്ടേ: സമാധാന ദൂതനായി ആഫ്രിക്കന്‍ മണ്ണിലെത്തിയ ലിയോ 14-ാമന്‍ പാപ്പ കാമറൂണില്‍ നടത്തുന്ന സന്ദര്‍ശനത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി രാജ്യത്ത് പോരാട്ടം നടത്തിവരുന്ന വിഘടനവാദികള്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ആംഗ്ലോഫോണ്‍ വിഭാഗക്കാര്‍ കൂടുതലുള്ള

Read More »
Sister Alessandra Smerilli appointed Vatican Dicastery head

സാമ്പത്തിക വിദഗ്ധ സിസ്റ്റര്‍ അലസാന്ദ്ര സ്‌മെറില്ലി, ഇനിമാനവ വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി അധ്യക്ഷ

വത്തിക്കാന്‍ സിറ്റി: ‘സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ’ പ്രീഫെക്ടായി  ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയും സലേഷ്യന്‍ സന്യാസിനിയുമായ സിസ്റ്റര്‍ അലസാന്ദ്ര സ്‌മെറില്ലിയെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. നിലവില്‍ ഈ പദവിയിലുള്ള കര്‍ദിനാള്‍ മൈക്കല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.