
കൊച്ചി: ലോക സമാധാനത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് കെസിവൈഎം കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി. കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നിന്നും എഴുപുന്ന അമലോല്‍ഭവമാതാ ദേവാലയത്തിലേക്കായിരുന്നു യുവജനങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തിയത്.
കൊച്ചി രൂപത വികാരി ജനറാള്‍ മോണ്‍. ജോസി കണ്ടനാട്ടുതറ അനുഗ്രഹപ്രഭാഷണം നടത്തി. കുമ്പളങ്ങി ഫെറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ കെസിവൈഎം കൊച്ചി രൂപത ഡയറക്ടര്‍ ഫാ. മെല്‍ട്ടസ് ചാക്കോയ്ക്ക് വിശുദ്ധ കുരിശ് കൈമാറിക്കൊണ്ട് കുരിശിന്റെ വഴിക്ക് തുടക്കംകുറിച്ചു.
രൂപതാ ജോയിന്റ് ഡയറക്ടര്‍ ഫാ. ജോഷി ഏലശേരി, എഴുപുന്ന സഹവികാരി ഫാ. ഷെര്‍വിന്‍ ലോറന്‍സ്, കെസിവൈഎം കൊച്ചി രൂപതാ പ്രസിഡന്റ് ഡാനിയ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

