ജന്ദര്‍മന്ദിറിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെസിവൈഎം

KCYM Jantar Mantar student protest

കൊച്ചി: നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്ദര്‍മന്ദിറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് കെസിവൈഎം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 

രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഭാവി തന്നെ പ്രതിസന്ധിയിലാക്കുന്ന നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, സിബിഎസ്ഇ പരീക്ഷ ക്രമക്കേട് തുടങ്ങിയവക്കെതിരെ കണ്ണടക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്. ആശങ്കകള്‍ പരിഹരിക്കേണ്ടതിനു പകരം വിദ്യാര്‍ത്ഥി സമരങ്ങളെ  അടിച്ചമര്‍ത്തുന്ന നീക്കം മനുഷ്യത്വരഹിതവും ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയുമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്ന് കെസിവൈഎം സംസ്ഥാനസമിതി വ്യക്തമാക്കി.

കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ നോര്‍ബര്‍ട്ട സിടിസി, പ്രസിഡന്റ് ഷിബിന്‍ ഷാജി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ ധന്യ മോഹന്‍രാജ്, സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ജോയല്‍ ജോണ്‍ റോയ്, ട്രഷറര്‍ ജെന്‍സണ്‍ ആല്‍ബി എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Bishop Osorio Sithora shot dead

അനുരഞ്ജനത്തിന്‍റെ ഇടയന്‍ ബിഷപ് ഒസോറിയോ സിത്തോറ വെടിയേറ്റു കൊല്ലപ്പെട്ടു

മാപുതോ/മൊസാംബിക്ക്: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ, ക്വെലിമാന്‍ രൂപത ബിഷപ് ഒസോറിയോ സിത്തോറ അഫോന്‍സോ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂണ്‍ 6-ാം തിയതി പുലര്‍ച്ചെയാണ് 54 വയസുകാരനായ മിഷനറീസ് ഓഫ് കണ്‍സൊലേറ്റ സന്യാസസഭാംഗമായ ബിഷപ്പിനെ വെടിയേറ്റ നിലയില്‍

Read More »
KCYM says media freedom is not a license for insulting religion

മാധ്യമസ്വാതന്ത്ര്യം മതനിന്ദയ്ക്കുള്ള അധികാരമല്ല: കെസിവൈഎം 

കൊച്ചി: മാധ്യമസ്വാതന്ത്ര്യം മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുവാനുള്ള അധികാരമല്ലെന്ന് കെസിവൈഎം സംസ്ഥാന സമിതി.  കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണിക്കുള്ളില്‍ ഉടലെടുത്ത തര്‍ക്കങ്ങളെ ആക്ഷേപിച്ച് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കേരള എഡിഷനില്‍, ക്രിസ്തുവിന്റെ അന്ത്യഅത്താഴ ചിത്രത്തെ വികലമാക്കി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.