“ലിവിംഗ് ടുഗദർ” ബന്ധത്തിൽ തുടരുന്നത് ഗൗരവ പാപം; ആഹ്വാനം ഏറ്റെടുത്ത് 52 ദമ്പതികൾ

52 couples respond to living together call

റോക്ക്‌വാള്‍/യുഎസ്എ:  ” ഇത് നിങ്ങളുടെ കണ്ണ് അല്‍പ്പമെങ്കിലും നനയിക്കുന്നലില്ലെങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ കുഴപ്പമുണ്ട്. രണ്ട് ആഴ്ചകള്‍ മുമ്പാണ് വിവാഹം കഴിക്കാതെ കുടുംബജീവിതം നയിക്കുന്ന ലിവ്-ഇന്‍/ലീവിംഗ് റ്റുഗദര്‍ ബന്ധത്തില്‍ തുടരുന്നത് ഗൗരവകരമായ പാപമാണെന്നുള്ള പ്രഭാഷണം ഈ 52 ദമ്പതികള്‍ ശ്രവിച്ചത്.  52 ദമ്പതികള്‍, 52 കുടുംബങ്ങള്‍, 52 തലമുറകള്‍, അവരുടെ കുടുംബവൃക്ഷങ്ങള്‍ എല്ലാം എന്നന്നേക്കുമായി മാറിമറിയുകയാണ്.  വിവാഹത്തിനായി എത്തുന്ന ഇവരോടൊപ്പം എല്ലാ പിന്തുണയുമായി ഇവരുടെ സഭാകൂട്ടായ്മയുമുണ്ട്,’ 52 ‘കോ ഹാബിറ്റിംഗ്’ ദമ്പതികളുടെ സമൂഹവിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ട് സീനിയര്‍ ബാപ്റ്റിസ്റ്റ് പാസ്റ്ററായ ജോഷ് ഹവേര്‍ട്ടന്‍  ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

വിവാഹം കഴിക്കാത്ത വ്യക്തിയുടെ കൂടെ കുടുംബജീവിതം നയിക്കുന്ന ലിവ്-ഇന്‍/ലീവിംഗ് റ്റുഗദര്‍ ബന്ധത്തില്‍ തുടരുന്നത് ഗൗരകരമായ പാപമാണെന്നും അതുകൊണ്ട് തങ്ങളുടെ സഭയില്‍ അത്തരം ബന്ധത്തില്‍ തുടരുന്നവര്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി വിവാഹമെന്ന ഉടമ്പടി ഉടന്‍ സ്വീകരണമെന്നുമുള്ള ഈ ബാപ്റ്റിസ്റ്റ് പാസ്റ്ററിന്റെ വെല്ലുവിളി ഏറ്റെടുത്ത് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച  52 ‘കോ-ഹാബിറ്റിംഗ്’ ദമ്പതികളെക്കുറിച്ചായിരുന്നു പാസ്റ്റര്‍ ജോഷിന്റെ ഈ വൈകാരിക പോസ്റ്റ്. യുഎസിലെ ടെക്‌സാസ് സംസ്ഥാനത്തെ റോക്ക്‌വാളിലുള്ള ലേക്ക്‌പോയിന്റ് ബാപ്റ്റിസ്റ്റ് ദൈവാലയത്തിലെ സീനിയര്‍ പാസ്റ്ററാണ് ജോഷ് ഹവേര്‍ട്ടണ്‍.

പാസ്റ്റര്‍ ജോഷ് ഹാവേര്‍ട്ടന്റെ ഉദ്‌ബോധനം സ്വീകരിച്ച് വിവാഹ ഉടമ്പടിയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ച 52 ദമ്പതികളുടെ വിവാഹച്ചടങ്ങും കൂടാതെ വലിയൊരു പാര്‍ട്ടിയും ഈ ബാപ്റ്റിസ്റ്റ് സമൂഹത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി.  തെറ്റായ ബന്ധങ്ങളിലും ജീവിതസാഹചര്യങ്ങളിലും കഴിയുന്നവരെ പാപജീവതത്തില്‍ നിന്ന് കൈപിടിച്ച് കയറ്റാന്‍ പാസ്റ്റര്‍ ജോഷ് നടത്തിയ ശ്രമം ഏറെ മാതൃകാപരമാണ്. ഈ ദമ്പതികളെ വിവാഹജീവിതത്തിലേക്ക് ക്ഷണിച്ചകൊണ്ട് പാസ്റ്റര്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി -” നിങ്ങളുടെ സഭാകുടംബം ചെയ്യില്ലാത്ത ഒരു കാര്യമുണ്ട്. അത് നിങ്ങളെ വിധിക്കുക എന്നതാണ്. ആരെങ്കിലും നിങ്ങളെ ഏതെങ്കിലും തെറ്റിന്റെ പേരില്‍ കുറ്റപ്പെടുത്തുകയാണെങ്കില്‍ അത് നിങ്ങളെ ആ തെറ്റില്‍ നിന്ന് കൈ പിടിച്ച് കയറ്റുവാന്‍ ആയിരിക്കണം എന്നതാണ്  നമ്മുടെ സഭയുടെ വിശ്വാസം.”

Related Articles
വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. കുട്ടികളുടെ സംരക്ഷണം എന്നത് പുറത്തുനിന്നുള്ള സമ്മർദ്ദം മൂലം നടപ്പിലാക്കേണ്ട ഒരു ജോലിയല്ലെന്നും, മറിച്ച് അത് ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രകടനമായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ പ്രവർത്തനസജ്ജരാകാൻ നാം പ്രേരിതരാകുന്ന ഒരു മാനസാന്തര പ്രക്രിയയാണ് സഭയിൽ ഉണ്ടാകേണ്ടതെന്ന് പാപ്പ പറഞ്ഞു. പീഡനങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങൾ സഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായി പരിഗണിക്കപ്പെടേണ്ട പാഠങ്ങളാണ്. ആ വേദനകൾ കേൾക്കുന്നത് പ്രയാസകരമാണെങ്കിലും, അവ സത്യം വെളിച്ചത്തുകൊണ്ടുവരാനും എളിമയോടെ കാര്യങ്ങളെ കാണാനും സഹായിക്കും. മുറിവുകളെയും വേദനകളെയും തിരിച്ചറിയുന്നതിലൂടെ മാത്രമേ സഭയിൽ പ്രത്യാശയുടെയും നവീകരണത്തിന്റെയും പുതിയ വഴികൾ തുറക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിലെ മെത്രാൻമാർക്കും സന്യാസസഭ മേധാവികൾക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഇരകളെ കേൾക്കുന്നതിനും അവരെ ചേർത്തുപിടിക്കുന്നതിലുമുള്ള തങ്ങളുടെ ഈ വലിയ ദൗത്യം മറ്റാർക്കെങ്കിലും കൈമാറി ഒഴിവാകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിയില്ല. ഓരോ സഭാ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ഇത്തരമൊരു സുരക്ഷിത സാഹചര്യം ഉറപ്പാക്കേണ്ടത് നേതൃത്വത്തിന്റെ അനിവാര്യമായ കടമയാണ്. വേദനകൾ അംഗീകരിക്കുമ്പോഴാണ് വിശ്വാസ്യതയുള്ള ഒരു മാറ്റം സഭയിൽ സംഭവിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ എന്നത് വെറും ചട്ടങ്ങളോ നടപടിക്രമങ്ങളോ മാത്രമായി കാണരുതെന്ന് പാപ്പ വ്യക്തമാക്കി. കുട്ടികളുടെയും ദുർബലരുടെയും സംരക്ഷണം എന്നത് സഭയുടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ജോലിയല്ല. മറിച്ച്, സഭയുടെ അജപാലന ശുശ്രൂഷകളിലും, വൈദിക പരിശീലനത്തിലും, ഭരണത്തിലും, അച്ചടക്ക നടപടികളിലും എല്ലാം ഒരുപോലെ വ്യാപിക്കേണ്ട ഒന്നാണത്. സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ സുരക്ഷാ മനോഭാവം പ്രകടമാകണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവിക പ്രകടനമെന്ന നിലയിൽ ചൂഷണങ്ങളെ ചെറുക്കണം: പാപ്പ

വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന്

Read More »
Pope Leo XIV new book Peace Be With You

‘സമാധാനം നിങ്ങളോടുകൂടെ’; പാപ്പയുടെ പുതിയ പുസ്തകം പുറത്തിറങ്ങി

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ സമാധാനത്തെക്കുറിച്ചുള്ള  പുതിയ പുസ്തകം, ‘പീസ് ബി വിത്ത് യു: മൈ വേര്‍ഡ്സ് ടു ദി ചര്‍ച്ച് ആന്‍ഡ് ദി വേള്‍ഡ്’ (സമാധാനം നിങ്ങളോടുകൂടെ: സഭയോടും ലോകത്തോടുമുള്ള എന്റെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.