മഹാരാഷ്ട്ര മതപരിവർത്തന നിരോധന ബിൽ: 35 ഓളം സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

Maharashtra anti conversion bill protest

മുംബൈ: മഹാരാഷ്ട്ര സർക്കാർ പ്രാബല്യത്തിൽ വരുത്താനൊരുങ്ങുന്ന വിവാദ മതപരിവർത്തന നിരോധന നിയമത്തിനെതിരെ (മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ അധിനിയം, 2026) ബോംബെ അതിരൂപതയും കത്തോലിക്കാ പ്രസ്ഥാനങ്ങളും ഉൾപ്പെടെ സംസ്ഥാനത്തെ 35-ഓളം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര ക്യാബിനറ്റ് ബില്ലിന് അംഗീകാരം നൽകിയത്. ഈ നിയമം വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്ന് സംഘടനകൾ ആരോപിച്ചു. ബുധനാഴ്ച മുംബൈ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് വിവിധ മേഖലകളിലെ സംഘടനാ പ്രതിനിധികൾ തങ്ങളുടെ ആശങ്ക അറിയിച്ചത്.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ബോംബെ അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ഡൊമിനിക് സാവിയോ ഫെർണാണ്ടസ് ഈ നിയമത്തെ ശക്തമായി വിമർശിച്ചു. ഈ ബില്ലിന് ‘മതസ്വാതന്ത്ര്യ നിയമം’ എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും, അതിന്റെ യഥാർത്ഥ ഉദ്ദേശ്യത്തിന് വിരുദ്ധമായാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തികളുടെ മതസ്വാതന്ത്ര്യം കവർന്നെടുക്കാനാണ് ഇത് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതം മാറുന്നത് പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും, അതിൽ ബന്ധുക്കൾക്കോ സർക്കാരിനോ തീരുമാനമെടുക്കാൻ അവകാശമില്ലെന്നും ബിഷപ്പ് ഫെർണാണ്ടസ് വ്യക്തമാക്കി.

സ്ത്രീസംഘടനകൾ, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരടങ്ങുന്ന കൂട്ടായ്മയാണ് ബില്ലിനെതിരെ ഒന്നിച്ചിരിക്കുന്നത്. ‘ലവ് ജിഹാദ്’ നിയമമെന്ന് വിളിക്കപ്പെടുന്ന ഈ നിയമം, സ്ത്രീകൾക്ക് തങ്ങൾക്കിഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുമെന്നും തീവ്ര ഗ്രൂപ്പുകൾക്ക് ന്യൂനപക്ഷങ്ങൾക്ക് മേലും സ്ത്രീകളുടെ മേലും അധികാരം സ്ഥാപിക്കാൻ ഇത് ആയുധമാകുമെന്നും ഏവരും ഭയപ്പെടുന്നു.

ബിൽ മന്ത്രിസഭ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബില്ലിൽ താഴെ പറയുന്ന കർശന വ്യവസ്ഥകളാണുള്ളത്:

* നിയമവിരുദ്ധ മതപരിവർത്തനത്തിന് 7 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും.
* മതപരിവർത്തനത്തിന് മുൻപായി നിശ്ചിത ഉദ്യോഗസ്ഥനിൽ നിന്ന് അനുമതി വാങ്ങണം.
* പരിവർത്തനത്തിന് 60 ദിവസം മുൻപ് നോട്ടീസ് നൽകണം.
* പരിവർത്തനത്തിന് ശേഷം 25 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇവ ലംഘിച്ചാൽ വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടേക്കാം.
* ബന്ധുക്കളോ പരിചയക്കാരോ നൽകുന്ന പരാതിയിൽ പൊലീസിന് ഈ നിയമപ്രകാരം കേസെടുക്കാം.

ഈ നിയമം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം, സ്വകാര്യത, മതസ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. നിലവിലുള്ള നിയമങ്ങൾ തന്നെ നിർബന്ധിത മതപരിവർത്തനങ്ങൾ തടയാൻ പര്യാപ്തമാണെന്നും പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും പത്രസമ്മേളനത്തിൽ  പ്രശസ്ത അഭിഭാഷക അഡ്വ. ലാറ ജെസാനി ചൂണ്ടിക്കാട്ടി. ബില്ലിന്റെ കരട് ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നും മതിയായ ചർച്ചകൾ കൂടാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും സംഘടനകൾ കുറ്റപ്പെടുത്തി.

നിലവിൽ പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുള്ള മതപരിവർത്തന നിരോധന നിയമങ്ങളുടെ ദുരുപയോഗം നിരവധി കള്ളക്കേസുകൾക്കും ആൾക്കൂട്ട അക്രമങ്ങൾക്കും വഴിയൊരുക്കുന്ന പശ്ചാത്തലം നിലനിൽക്കുന്നുണ്ട്. ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ  കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കുത്തനെ ഉയർന്നതിന് ഒരു പ്രധാന കാരണം മതപരിവർത്തന നിരോധന നിയമങ്ങളാണ് എന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമങ്ങളുടെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹർജികൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

Related Articles
political parties stand on Christian community issues

ക്രൈസ്തവ സമൂഹം ഉന്നയിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം

ഇരിങ്ങാലക്കുട:  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍, ക്രൈസ്തവ സമൂഹം വര്‍ഷങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടന്ന  തൃശൂര്‍ അതിരൂപതാ

Read More »
Supreme Court tribal Christians exhumation

ഛത്തീസ്ഗഡില്‍ ആദിവാസി ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍നിന്നും ബലമായി മാറ്റുന്നു; പ്രശ്‌നത്തില്‍ ഇടപെട്ട് സുപ്രീംകോടതി  

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പൊതുശ്മശാനങ്ങളില്‍ അടക്കംചെയ്തിരിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ മൃതശരീരങ്ങള്‍ ദൂരസ്ഥലങ്ങളില്‍ മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ സുപ്രീംകോടതി സ്റ്റേചെയ്തു. ക്രിസ്തീയ വിശ്വാസികളായതിന്റെ പേരിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് മാറ്റുന്നത്. ചില മൃതദേഹങ്ങള്‍

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.