കല്‍ദായ സഭാ പാത്രിയാര്‍ക്കീസ്, കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ സ്ഥാനമൊഴിഞ്ഞു

Cardinal Louis Raphael Sako resignation

ബാഗ്ദാദ്/ഇറാഖ്: കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ സ്ഥാനമൊഴിഞ്ഞു. 13 വര്‍ഷത്തെ സേവനത്തിന് ശേഷം  75-ാം വയസിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. മാര്‍ച്ച് 9-ന് അദ്ദേഹം സമര്‍പ്പിച്ച രാജിക്കത്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ സ്വീകരിച്ചു.

ഇത് സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. പ്രാര്‍ത്ഥനയ്ക്കും എഴുത്തിനുമായി ശിഷ്ടകാലം മാറ്റിവെക്കാനാണ് കര്‍ദിനാള്‍ ആഗ്രഹിക്കുന്നത്.  മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പയോട് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അദ്ദേഹം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

1948-ല്‍ ഇറാഖിലെ ദഹൂക്ക് പ്രൊവിന്‍സില്‍ ജനിച്ച സാക്കോ, 2013-ലാണ് പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഐഎസ് അധിനിവേശ കാലഘട്ടത്തിലടക്കം ഇറാക്കിലെ സഭയെ ധീരമായി നയിച്ച പാത്രിയാര്‍ക്കീസ് അന്തരാഷ്ട്ര വേദികളില്‍ പീഡിത ക്രൈസ്തവരുടെ സ്വരമായി മാറി. ഇറാഖിലെ സായുധ ഗ്രൂപ്പുകള്‍ക്കും അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കും എതിരെ അദ്ദേഹം  വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ പുലര്‍ത്തി. 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ  ഇറാഖില്‍ നടത്തിയ ചരിത്രപരമായ സന്ദര്‍ശനം ക്രമീകരിക്കുന്നതിലും കര്‍ദിനാള്‍ സാക്കോ നിര്‍ണായക പങ്ക് വഹിച്ചു.

Related Articles
Pope Cuba prisoners release Holy Week

പാപ്പ ഇടപെട്ടു; വിശുദ്ധ വാരത്തിന് മുന്നോടിയായി ക്യൂബയില്‍ 51 തടവുകാര്‍ക്ക് മോചനം

ഹവാന/ക്യൂബ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും നേരിടുന്ന ക്യൂബയില്‍, വത്തിക്കാന്റെ നയതന്ത്ര ഇടപെടലിലൂടെ  51 തടവുകാര്‍ക്ക് മോചനം. ഫെബ്രുവരി 28-ന് വത്തിക്കാനില്‍  ലിയോ 14-ാമന്‍ പാപ്പയും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും

Read More »
Pope Leo XIV calls for prayers Iran conflict

ഇറാന്‍ സംഘര്‍ഷം: ദിവ്യബലികളില്‍ പ്രാര്‍ത്ഥിക്കാനും ദിവസവും ജപമാല ചൊല്ലാനും ആഹ്വാനം

അബുദാബി: സമാധാനത്തിനായി ദിവ്യബലികളില്‍ പ്രാര്‍ത്ഥിക്കുവാനും ദിവസും ജപമാല ചൊല്ലാനും ആഹ്വാനം ചെയ്ത് തെക്കന്‍ അറേബ്യന്‍ വികാരിയാത്ത് ബിഷപ് പൗലോ മാര്‍ട്ടിനെല്ലി ഒഎഫ്എം കപ്പൂച്ചിന്‍. സംഘര്‍ഷത്തിന്റെ അവസരം പ്രാര്‍ത്ഥനയില്‍ ഒരുമിക്കാനുള്ള സമയമാണെന്നും ബിഷപ് മാര്‍ട്ടിനെല്ലി പറഞ്ഞു.

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.