“കുട്ടികൾ മടങ്ങി വരുന്നില്ല, വിദേശത്തെ സുരക്ഷിതത്വം ഇവിടെ ലഭിക്കണം” തുറന്നുപറഞ്ഞ് മാർ തോമസ് തറയിൽ

Mar Thomas Tharayil youth migration message

തിരുവനന്തപുരം: പഠനത്തിനും മറ്റുമായി വിദേശത്തേക്കു പോകുന്ന കുട്ടികള്‍ കേരളത്തിലേക്ക് തിരികെ വരുന്നതിന് ആഗ്രഹിക്കുന്നില്ലെന്നും  വിദേശ രാജ്യങ്ങളില്‍ അവര്‍ക്കു ലഭിക്കുന്ന സുരക്ഷിതത്വബോധം ഇവിടെ ലഭിക്കാത്തതാണ് അതിന്‍റെ കാരണമെന്നും ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.  ലൂര്‍ദ് സൗഹൃദവേദി എ.പി.ജെ ഹാളില്‍ ‘കേരളം 2026 തിരഞ്ഞെടുപ്പിനു ശേഷം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബംഗളൂരുവിനേക്കാള്‍ വലിയ പാരമ്പര്യവും പഴക്കവുമുള്ള കോളജുകള്‍ നമ്മുടെനാട്ടിലുണ്ട്. എന്നിട്ടും വിദ്യാര്‍ഥികള്‍ അന്യനാടുകളെ ആശ്രയിക്കുന്നു. കുറച്ചുവിദ്യാര്‍ഥികള്‍ മാത്രമാണ് വടക്കേ ഇന്ത്യയില്‍ നിന്നും മറ്റും കേരളത്തിലെത്തുന്നത്. ഈ സാഹചര്യം മാറണണം. ഏതു രാഷ്ട്രീയ കക്ഷികള്‍ ഭരിച്ചാലും സമൂഹത്തില്‍ വളര്‍ച്ചയും സുരക്ഷിതത്വ ബോധവും ഉണ്ടാക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തിന്റെ സമഗ്രപുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന് സംവാദപരിപാടിയില്‍ ടെലിഫോണില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്രയും കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപയും ലഭ്യമാക്കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 കഴിഞ്ഞ 10 വര്‍ഷം സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായില്ല. മുന്‍പുണ്ടായ വര്‍ഗീയ കലാപങ്ങള്‍ ഈ നാടിന്റെ മുറിവാണ്. വര്‍ഗീയതയുടെ വിത്ത് വിതയ്ക്കാതെ മുന്നോട്ട് പോകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള കലാപങ്ങള്‍ക്ക് ഇനി കേരളത്തില്‍ പ്രസക്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ വ്യക്തമാക്കി. വികസനത്തിന് ഓരോരുത്തരുടെ താല്‍പര്യങ്ങള്‍ തടസ്സമാകരുത്. ദേശീയപാത വികസനം മറ്റു പല സംസ്ഥാനങ്ങളിലും പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ അത് വൈകിയ സാഹചര്യമുണ്ടായി. തിരുവനന്തപുരത്തും കോഴിക്കോടുമൊക്കെ മെട്രോ വന്നാല്‍ വളരെയേറെ സമയം ലാഭിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ ആളുകളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചുമാത്രമേ നാടിന് മുന്നേറ്റമുണ്ടാകാനാവൂ എന്ന് തിരുവനനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ മുംബൈയേക്കാള്‍ വലിയ വികസനം കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചങ്ങനാശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ വര്‍ഗീസ് തെക്കേക്കര സ്വാഗതവും സൗഹൃദവേദി പ്രസിഡന്റ് ജയിംസ് ജോസഫ് നന്ദിയും പറഞ്ഞു

Related Articles
Mar Thomas Tharayil on drug menace

ലഹരിവിപത്തിനെതിരെ കേരളജനത ഒറ്റക്കെട്ടായി അണിചേരണം: മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: ലഹരിവിപത്തിനെതിരെ കേരളജനത ഒറ്റക്കെട്ടായി അണിചേരണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപത ആത്മതാ കേന്ദ്രം, കെസിബിസി മദ്യവിരുദ്ധസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച

Read More »
SB College centenary ceremony to be held on the 28th

എസ്.ബി കോളജ് ശതാബ്ദി സമാപനം 28ന്; ഉപരാഷ്ട്രപതി മുഖ്യാതിഥി

ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍സ് (എസ്.ബി) കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3.30-ന് കോളേജിലെ ആര്‍ച്ചുബിഷപ് കാവുകാട്ടു ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി സി.പി

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.