പാപ്പായുടെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

Pope Holy Week schedule

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പ കാര്‍മികത്വം വഹിക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ ഞായര്‍ വരെ പാപ്പ കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മങ്ങളുടെ സമയക്രമം പരിശുദ്ധ പിതാവിന്റെ തിരുക്കര്‍മങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഓഫീസാണ് പ്രസിദ്ധീകരിച്ചത്.

ഓശാന ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനും ദിവ്യബലിക്കും പാപ്പ കാര്‍മികത്വം വഹിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ  സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ‘ക്രിസം ദിവ്യബലി’യിലും വൈകുന്നേരം സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെ പേപ്പല്‍ ചാപ്പലില്‍ അര്‍പ്പിക്കുന്ന പെസഹാ ബലിയിലും പാപ്പ കാര്‍മികത്വം വഹിക്കും.

സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ക്ക് പാപ്പ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രാത്രിയില്‍ 9.00 മണിക്ക് ആരംഭിക്കുന്ന കൊളോസിയത്തിലെ കുരിശിന്റെ വഴിക്കും പാപ്പ നേതൃത്വം നല്‍കും. കുരിശിന്റെ വഴിയുടെ സമാപനത്തില്‍ പാപ്പ അപ്പസ്തോലിക  ആശീര്‍വാദം നല്‍കും.

ദുഃഖശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ രാത്രി ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ഈസ്റ്റര്‍ ജാഗരണ ബലിക്ക് പാപ്പ കാര്‍മികത്വം വഹിക്കും. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 10.15-ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്ന പാപ്പ ഉച്ചയ്ക്ക് 12.00 മണിക്ക് ‘ഉര്‍ബി എത് ഓര്‍ബി’ ആശിര്‍വാദം നല്‍കും.

Related Articles
Pope war prayer God will not listen message

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ല: പാപ്പ

വത്തിക്കാന്‍ സിറ്റി: യുദ്ധം ചെയ്യുന്നവര്‍ക്കെതിരെയുള്ള പ്രവാചകസ്വരമായി ലിയോ 14-ാമന്‍ പാപ്പ. നമ്മുടെ ദൈവമായ യേശു സമാധാനത്തിന്റെ രാജാവാണെന്നും യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന അവിടുന്ന് കേള്‍ക്കുകയില്ലെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടെ നല്‍കിയ

Read More »
Pope Easter peace call Trump ceasefire hope

ഈസ്റ്റര്‍ സമാധാനത്തിന്റെ സമയം; വെടിനിര്‍ത്തലിന് ട്രംപ് തയാറാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ഏറ്റവും പവിത്രമായ സമയമാണെന്നും അത് സമാധാനത്തിന്റെ സമായമായിരിക്കണെന്നും ലോകത്തെ ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ അനേകര്‍ കൊല്ലപ്പെടുന്നതും ദുരിതമനുഭവിക്കുന്നതായും പാപ്പ

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.