
വിശ്വാസവും ശാസ്ത്രവും കൈകോർത്തപ്പോൾ! എ.സി കനാലിലെ മൈക്രോ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യാൻ സിസ്റ്റർ വികസിപ്പിച്ച ‘റോബോട്ടിക് ഫിഷ്’ മാതൃക സംസ്ഥാന-ദക്ഷിണേന്ത്യൻ ശാസ്ത്രമേളകളിൽ വലിയ അംഗീകാരങ്ങളാണ് നേടിയത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പ്രകൃതിദർശനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സിസ്റ്റർ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ, ആത്മീയ ബോധ്യങ്ങളും ആധുനിക ശാസ്ത്രവും എങ്ങനെ പരസ്പരപൂരകങ്ങളാകുന്നു എന്നതിന്റെ മികച്ച സാക്ഷ്യമാണ്.