പാശ്ചാത്യ യുവത്വം കത്തോലിക്കാ സഭയിലേക്ക്; ഇത് മാറ്റത്തിന്‍റെ ഈസ്റ്റർ

Western youth joining the Catholic Church

വത്തിക്കാന്‍ സിറ്റി:  2026 ഈസ്റ്ററിന്  പാശ്ചാത്യരാജ്യങ്ങളില്‍  കത്തോലിക്ക വിശ്വാസം സ്വീകരിക്കാനായി ഒരുങ്ങുന്നവരുടെ സംഖ്യയില്‍ വലിയ വര്‍ധനവ്. ഒരിക്കല്‍ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളിലെ പുതുതലമുറ ക്രിസ്തുവിലേക്ക് തിരിച്ചു നടക്കുകയാണെന്ന സൂചനയാണ്  കണക്കുകള്‍ നല്‍കുന്നത്.

ഫ്രാന്‍സില്‍ ഈസ്റ്ററിന് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ സംഖ്യയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  2025-ല്‍ 12,000-ത്തിലധികം മുതിര്‍ന്നവര്‍  കത്തോലിക്ക സഭയില്‍ അംഗങ്ങളായപ്പോള്‍ 2026-ല്‍ 17,800 ആളുകളാണ് ഈസ്റ്ററിനോടനുബന്ധിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കാനായി ഒരുങ്ങുന്നത്. ഇതില്‍ 42% പേരും 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ്.  കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്നോ മതവിശ്വാസമില്ലാത്ത ചുറ്റുപാടുകളില്‍ നിന്നോ വരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവുമെന്നും  മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുകെയിലെ ലണ്ടന്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍  കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ സംഖ്യ 15 വര്‍ഷത്തെ റെക്കോര്‍ഡാണ്. വെസ്റ്റ്മിനസ്റ്റര്‍ രൂപതയില്‍ ഈ വര്‍ഷം 800-ഓളം മുതിര്‍ന്നവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നത്. ഇത് 2025-നെ അപേക്ഷിച്ച് 60% വര്‍ധനവാണ്. സൗത്ത്വാര്‍ക്ക് അതിരൂപതയില്‍ 590 പേരാണ് ഈസ്റ്ററിന് കത്തോലിക്ക സഭയില്‍ അംഗങ്ങളാകുന്നത്. 2011-ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്.

യുഎസ്എയിലെ പല രൂപതകളിലും 20 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡാണ് ഈ വര്‍ഷം  കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ സംഖ്യയെന്ന്  മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡെട്രോയിറ്റ് രൂപതയില്‍ (കഴിഞ്ഞ 21 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ) 1428 പേര്‍ ഈ വര്‍ഷം കത്തോലിക്ക വിശ്വാസം സ്വീകരിക്കും. അറ്റ്‌ലാന്റ(3400+), വാഷിംഗ്ടണ്‍ ഡിസി(1700+), പോര്‍ട്ട്‌ലാന്‍ഡ് (1600+), ഡെട്രോയിട്ട്(1400+), ഫിലാഡല്‍ഫിയ(1100+), ക്ലീവ്‌ലാന്‍ഡ്(1000+), ടുള്‍സ(1000+), ലാന്‍സിംഗ്(940+), ഒര്‍ലാന്‍ഡോ(900+), കന്‍സാസ് സിറ്റി(733+), ന്യൂ ഓര്‍ലിയന്‍സ്(700+) എന്നിങ്ങനെയാണ് യുഎസിലെ ചില രൂപതകളില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരാന്‍ തയാറെടുക്കുന്നവരുടെ കണക്കുകള്‍.

യൂറോപ്പിലെ മതേതര കേന്ദ്രമായി കണക്കാക്കപ്പെടുന്ന ബെല്‍ജിയത്തില്‍ ഈ വര്‍ഷം 689 മുതിര്‍ന്നവരാണ് ഈസ്റ്ററിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. 2016-ല്‍ ഇത് 229 ആയിരുന്നു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ അതിരൂപതയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികമാളുകള്‍ (454 പേര്‍ )ഈ വര്‍ഷം കത്തോലിക്ക വിശ്വാസം സ്വീകരിക്കും. സിഡ്‌നി അതിരൂപതയില്‍ (450+) ആളുകളും മെല്‍ബണ്‍ അതിരൂപതയില്‍ 550-ഓളമാളുകളും ഈ വര്‍ഷം കത്തോലിക്ക വിശ്വാസം സ്വീകരിക്കും.

യുദ്ധവും എഐ പോലുള്ള പുതിയ സാങ്കേതികവിദ്യകളും ആധുനിക ലോകത്ത് ഉയര്‍ത്തുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സമാധാനവും ജീവിതത്തിന് അര്‍ത്ഥവും തേടി അലയുന്ന യുവതലമുറ സഭയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി  പ്രമുഖ ക്രൈസ്തവ മാധ്യമമായ നാഷണല്‍ കാത്തലിക്ക് രജിസ്റ്റര്‍ പറയുന്നു. അമേരിക്കയില്‍ നടന്ന ‘നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍’ പോലുള്ള പരിപാടികളും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ വഴി സുവിശേഷത്തിന്റെ സന്ദേശം അനേകര്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതും സത്യവിശ്വാസം തിരിച്ചറിയാന്‍ യുവതലമുറയെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി കരുതപ്പെടുന്നു.

Related Articles
Archbishop Kalathiparambil congratulates new cabinet

പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍

കൊച്ചി: വി.ഡി സതീശന്റെ നേതൃത്വത്തില്‍  സ്ഥാനമേറ്റ 13 -ാമത് കേരള  മന്ത്രിസഭയ്ക്ക് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയാശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.  ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് മുന്നേറാനും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും

Read More »
Fr Theophin beatification celebrations Kottappuram

ഫാ. തിയോഫിന്റെ ധന്യപദവി; ജന്മദേശമായ കോട്ടപ്പുറത്തെ ആഘോഷങ്ങള്‍ 10ന്

കോട്ടപ്പുറം: ഫാ. തിയോഫിന്‍ (Fr Theophin) കപ്പൂച്ചിന്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങള്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ മെയ് 10ന് നടക്കും. വൈകുന്നേരം അഞ്ചിന് ധന്യന്‍ തിയോഫിനച്ചന്റെ കൂടല്ലൂര്‍ തറവാട്ടിലെ

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.