ഭീഷണിപ്പെടുത്തി ക്രൈസ്തവ ദേവാലയം അടച്ചുപൂട്ടിച്ചു; വാര്‍ത്ത ബിബിസിയിലും 

Christian church forced to close after threats

ഭുവനേശ്വര്‍ (ഒഡീഷ): ഒഡീഷയില്‍നിന്നും കേള്‍ക്കുന്നത് ക്രൈസ്തവ വിശ്വാസികളെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍. നബരംഗ്പുര്‍ ജില്ലയിലുള്ള കൊപേന ഗ്രാമത്തില്‍ തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി യെത്തുടര്‍ന്ന് ക്രിസ്ത്യന്‍ പള്ളി അടച്ചുപൂട്ടി. ഈ സംഭവം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലും വാര്‍ത്തയായി.

30 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന പള്ളിയാണ് ആഴ്ചകള്‍ക്കുമുമ്പ് അടച്ചുപൂട്ടിയത്. പള്ളി പൂട്ടുന്ന ദൃശ്യം വീഡിയോ യില്‍ പകര്‍ത്താന്‍ ശ്രമിച്ച രണ്ടു ക്രൈസ്തവ യുവാക്കളെ ഒരു സംഘം മര്‍ദ്ദിച്ചതായും പരാതിയുണ്ട്. 

പള്ളി സ്ഥിതി ചെയ്യുന്ന ഭൂമി സര്‍ക്കാര്‍ വകയാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊ ല്ലിയുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണ മെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍, 2007-ല്‍ നിയമപരമായി വാങ്ങിയ ഭൂമിയിലാണ് പള്ളി നിര്‍മ്മിച്ചതെന്ന് ദേവാലയത്തിലെ പാസ്റ്റര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ഇവിടെ ആരാധന നടന്നുവരികയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഗ്രാമവാസികളുടെ കൂട്ടായ തീരുമാനപ്രകാരമാണ് പള്ളി പൂട്ടിയതെന്ന് പോലീസ് അവകാശപ്പെട്ടെങ്കിലും തങ്ങളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്ന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പറയുന്നു.

ഉടമസ്ഥാവകാശത്തെപ്പറ്റി തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ നിയമം കയ്യിലെടുത്ത് ദേവാലയം അടച്ചുപൂട്ടാന്‍ തീവ്രവര്‍ഗീയ സംഘടനകള്‍ക്ക് അധികാരമില്ല. ബിബിസിപോലുള്ള മാധ്യമങ്ങളില്‍ ഇന്ത്യയിലെ മതപീഡനങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ ലോക രാജ്യങ്ങളുടെ മുമ്പില്‍ ഇന്ത്യയുടെ പ്രതിച്ഛായാണ് നഷ്ടപ്പെടുന്നത്.

Related Articles
Bihar anti conversion law

ബീഹാറും മതപരിവര്‍ത്തന നിരോധന നിയമത്തിലേക്ക്; എന്താണ് ഇന്ത്യയില്‍ സംഭവിക്കുന്നത്?

മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങളിലാണ് ബീഹാര്‍ നിയമസഭ. അതിനുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച ബിജെപി എംഎല്‍എ മിഥിലേഷ് തിവാരി വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന വ്യാജകണക്കുകളുടെ പട്ടിക സഭയില്‍ നിരത്തിയിരുന്നു. ഇന്ത്യയിലെ ശരാശരി ജനസംഖ്യാ

Read More »
Israel soldier destroys crucifix Netanyahu orders action

സൈനികന്‍ ക്രൂശിത രൂപം തകര്‍ത്ത സംഭവം: ദുഃഖം പ്രകടിപ്പിച്ചും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഉത്തരവിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രിനെതന്യാഹു

ടെല്‍ അവീവ്: തെക്കന്‍ ലെബനനിലെ ക്രൈസ്തവ ഗ്രാമമായ ദെബെലില്‍ ഇസ്രായേല്‍ സൈനികന്‍ ക്രൂശിത രൂപത്തിന് നേരെ അക്രമം നടത്തിയത് അങ്ങേയറ്റം ഖേദകരമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.