ഒഡീഷയില്‍ കത്തോലിക്ക ദേവാലയം അക്രമിച്ചു; അള്‍ത്താര തകര്‍ത്ത് ബൈബിള്‍ കത്തിച്ചു

Catholic church attacked in Odisha

ഭുവനേശ്വര്‍: ഒഡീഷയില്‍ കത്തോലിക്ക ദേവാലയം ഒരു സംഘം ആളുകള്‍ അക്രമിച്ചു. അള്‍ത്താര അടിച്ചു തകര്‍ച്ച സംഘം കുരിശും ബൈബിളും വി. കുര്‍ബാനയ്ക്കുള്ള തിരുവസ്ത്രങ്ങളും മറ്റു വിശുദ്ധ വസ്തുക്കളും പുറത്തേക്കുകൊണ്ടു തീവച്ചു നശിപ്പിച്ചു. രായഗഡ രൂപതയിലെ ഡെംഗാസ്വര്‍ഗി ഗ്രാമ ത്തിലെ സെന്റ് പൗള മോണ്ടല്‍ ദേവാലയമാണ് അക്രമികള്‍ തകര്‍ത്തത്. 

രാത്രിയില്‍ ഒരു സംഘം അക്രമികള്‍ ഗ്രാമത്തിലെ മൂന്ന് കത്തോലിക്കാ വിശ്വാസികളുടെ വീടുകള്‍ വളഞ്ഞ് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഭയപ്പെട്ട അവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ തയാറായില്ല. അതോടെ പ്രകോപിതരായ സംഘം ദേവാലയത്തിന് നേരെ തിരിയുകയായിരുന്നു. 

ദേവാലയത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ സംഘം വിശുദ്ധ വസ്തുക്കള്‍ തീവച്ച് നശിപ്പിച്ചതിനൊപ്പം ഉപകരണങ്ങളും നശിപ്പിച്ചു. ദേവാലയ മണികള്‍ക്കും കേടുപാടുകള്‍ വരുത്തി.

പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും അക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചില തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകരെ കേസില്‍നിന്നും ഒഴിവാക്കിയതായുള്ള ആരോപണവും ഉയരുന്നുണ്ട്. ദേവാലയം തകര്‍ത്തതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

Related Articles
Christian family denied cremation

ഘര്‍വാപ്പസിക്ക് വിസമ്മതിച്ചു; മൃതസംസ്‌കാരം നടത്താന്‍ കഴിയാതെ കുടുംബം

റായ്പുര്‍: ഹിന്ദുമതത്തിലേക്കുള്ള പുനഃപരിവര്‍ത്ത നമായ ഘര്‍ വാപസിക്ക് വിസമ്മതിച്ചതിനെ തുടര്‍ന്ന് കുടുംബനാഥയുടെ മൃതസംസ്‌കാരം നടത്താന്‍ കഴിയാതെ ആദിവാസി കുടുംബം. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ അമോഡി ഗ്രാമത്തില്‍നിന്നാണ് രാജ്യത്തെ നിയമസംവിധാനങ്ങളെപ്പോലും ചോദ്യംചെയ്യുന്ന വിധത്തിലുള്ള ഈ വാര്‍ത്ത

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.