ഇറാഖില്‍  ‘വാഴ്ത്തപ്പെട്ട മൈക്കല്‍ മഗ്നിവി’ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം

Drone attack on Blessed Michael McGivney apartments Iraq

ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ  ഇര്‍ബിലില്‍  ക്രൈസ്തവ കുടുംബങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് പലായനം ചെയ്ത കുടുംബങ്ങളും ജോലിക്കാരായ   ക്രൈസ്തവ വിശ്വാസികളും അടങ്ങുന്ന കുടുംബങ്ങളാണ് ഈ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്നത്. മേഖലയില്‍ ഇറാനും ഇസ്രായേലും അമേരിക്കയും ഉള്‍പ്പെട്ട സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ്  ‘ബ്ലെസ്ഡ് മൈക്കല്‍ മക്ഗിവ്‌നി  അപ്പാര്‍ട്ട്‌മെന്റ്‌ ‘സമുച്ചയത്തിന് നേരെ ആക്രമണമുണ്ടായത്.

‘മക്ഗിവ്‌നി ഹൗസിലെ’ ചാപ്പലിലും പരിസരപ്രദേശങ്ങളിലും  നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇര്‍ബില്‍ കല്‍ദായ അതിരൂപത വ്യക്തമാക്കി. സമീപത്തുള്ള കാല്‍ഡിയന്‍ ഡോട്ടേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കോണ്‍വെന്റിനും നാശനഷ്ടങ്ങളുണ്ട്. ഇര്‍ബില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായതിനാല്‍, കെട്ടിടം നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. അതിനാല്‍ ആളപായമില്ല.

യുദ്ധകാലങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് എപ്പോഴും കൂടുതല്‍ ദുരിതം അനുഭവിക്കുന്നതെന്ന് ഇത്തരം ആക്രണങ്ങള്‍ വ്യക്തമാക്കുന്നതായി ഇര്‍ബില്‍ ആര്‍ച്ചുബിഷപ് ബാഷര്‍ വാര്‍ധ പറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇറാഖിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും സമാധാനത്തിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിച്ചു.

Related Articles
Padre Pio statue weeping blood investigation

വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തില്‍ നിന്ന് ‘രക്തക്കണ്ണീര്‍’;പ്രാഥമിക അന്വേഷണം ആരംഭിച്ചു

റോം: ഇറ്റലിയിലെ  ചെറു പട്ടണമായ കാസല്‍ബയിലെ ‘ഔവര്‍ ലേഡി ഓഫ് ഗ്രേസ്’ ഇടവക ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ പാദ്രെ പിയോയുടെ  രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18-നായിരുന്നു ഇത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്.

Read More »
Jerusalem Palm Sunday procession cancelled

ജറുസലേമിലെ  ഓശാന ഞായർ പ്രദക്ഷിണംവേണ്ടെന്ന് തീരുമാനം

ജറുസലേം: പശ്ചിമേഷ്യയിലെ  രൂക്ഷമായ യുദ്ധസാഹചര്യത്തെത്തുടർന്ന് ജറുസലേമിലെ പരമ്പരാഗതമായ ഓശാന ഞായർ  പ്രദക്ഷിണം റദ്ദാക്കി. ഒലിവ് മലയിൽ നിന്നും ജറുസലേം നഗരത്തിലേക്ക്  മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന ചരിത്രപ്രസിദ്ധമായ ഓശാനാ ഞായർ പ്രദക്ഷിണമാണ് ഇത്തവണ ഒഴിവാക്കിയത്.

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.