ജറുസലേമിലെ  ഓശാന ഞായർ പ്രദക്ഷിണംവേണ്ടെന്ന് തീരുമാനം

Jerusalem Palm Sunday procession cancelled

ജറുസലേം: പശ്ചിമേഷ്യയിലെ  രൂക്ഷമായ യുദ്ധസാഹചര്യത്തെത്തുടർന്ന് ജറുസലേമിലെ പരമ്പരാഗതമായ ഓശാന ഞായർ  പ്രദക്ഷിണം റദ്ദാക്കി. ഒലിവ് മലയിൽ നിന്നും ജറുസലേം നഗരത്തിലേക്ക്  മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന ചരിത്രപ്രസിദ്ധമായ ഓശാനാ ഞായർ പ്രദക്ഷിണമാണ് ഇത്തവണ ഒഴിവാക്കിയത്. ജറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കേറ്റാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് മാധ്യമങ്ങൾക്ക് നൽകിയത്.

യുദ്ധം മൂലം ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങളുടെ ഭാഗമാണ്  ഈ തീരുമാനമെന്ന് ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല വ്യക്തമാക്കി. പ്രദക്ഷിണത്തിന് പകരം നഗരത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് നടത്തുമെന്നും കർദ്ദിനാൾ പറഞ്ഞു.

വിശുദ്ധ കല്ലറയുടെ ബസിലിക്കയിൽ  പെസഹാ വ്യാഴാഴ്ച നടത്താനിരുന്ന തൈലാഭിഷേക കുർബാനയും  മാറ്റിയിട്ടുണ്ട്. സാഹചര്യം അനുകൂലമാകുമ്പോൾ ഈസ്റ്റർ കാലയളവിനുള്ളിൽ തന്നെ ഇത് നടത്താമെന്നാണ് പ്രതീക്ഷ.
നിലവിലെ യുദ്ധ സ്ഥിതികൾ ഉടൻ മെച്ചപ്പെടുമെന്ന സൂചനകളില്ലാത്തതിനാൽ സാധാരണ ഗതിയിലുള്ള പൊതു ആഘോഷങ്ങൾ സാധ്യമല്ലെന്ന് കർദ്ദിനാൾ അറിയിച്ചു.

ദേവാലയത്തിൽ തന്നെ വിശുദ്ധവാര ചടങ്ങുകൾ  നടത്തുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.ഇവിടെ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് വിശ്വാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും സഭാ നേതൃത്വം അറിയിച്ചു

Related Articles
Jerusalem nun attack Israeli police arrest suspect

ജറുസലേമില്‍ കത്തോലിക്കാ സന്യാസിനിക്ക് നേരെ ആക്രമണം: പ്രതിയെഅറസ്റ്റ് ചെയ്ത് ഇസ്രായേല്‍ പോലീസ്

ജറുസലേം: ജറുസലേമിലെ മൗണ്ട് സിയോനില്‍ കത്തോലിക്കാ സന്യാസിനിയെ ക്രൂരമായി അക്രമിച്ച സംഭവത്തില്‍ പ്രതിയെ ഇസ്രായേല്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈസ്തവരുടെ പവിത്ര ഇടമായ സെഹിയോന്‍ മാളികയുടെ സമീപത്ത് വച്ചാണ് കത്തോലിക്കാ സന്യാസിനിക്കെതിരെ ആക്രമണം ഉണ്ടായത്.

Read More »
Padre Pio statue weeping blood investigation

വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തില്‍ നിന്ന് ‘രക്തക്കണ്ണീര്‍’;പ്രാഥമിക അന്വേഷണം ആരംഭിച്ചു

റോം: ഇറ്റലിയിലെ  ചെറു പട്ടണമായ കാസല്‍ബയിലെ ‘ഔവര്‍ ലേഡി ഓഫ് ഗ്രേസ്’ ഇടവക ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ പാദ്രെ പിയോയുടെ  രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18-നായിരുന്നു ഇത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.