അന്തര്‍ദ്ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് ഔദ്യോഗിക തുടക്കകുറിച്ചുകൊണ്ട് മലയാറ്റൂര്‍ മഹാ ഇടവകയുടെ നേതൃത്വത്തില്‍ മലകയറി. അടിവാരത്തു മാര്‍ തോമാശ്ലീഹായുടെ രൂപത്തിന് മുമ്പില്‍ കുരിശുമുടി വൈസ് വൈസ് റെക്ടറും മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയ വികാരിയുമായ ഫാ. ജോസ് ഒഴലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ നടന്നു.